അസ്ലം കൊലക്കേസ്: ഉദ്യോഗസ്‌ഥനെ മാറ്റിയതു ഗൂഢാലോചനയെന്ന്
Sunday, August 28, 2016 12:45 PM IST
തിരുവനന്തപുരം: നാദാപുരത്തെ മുസ്ലിം ലീഗ് പ്രവർത്തകനായ അസ്ലമിന്റെ കൊലപാതകക്കേസ് അട്ടിമറിക്കാനുള്ള സിപിഎം ഗൂഢാലോചനയുടെ ഭാഗമായാണ് അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേസിന്റെ അന്വേഷണം സിപിഎം നേതൃത്വത്തിലേക്ക് എത്തുമെന്ന് ഭയന്നപ്പോഴാണ് അന്വേഷണ ഉദ്യഗസ്‌ഥനെ മാറ്റി പാർട്ടിയുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഉദ്യേഗസ്‌ഥനെ വച്ച് അന്വഷണം അട്ടിമറിക്കാൻ ഇടതു സർക്കാർ ശ്രമിക്കുന്നത്.


പാർട്ടി നൽകിയ പ്രതികളുടെ പട്ടിക ഉദ്യേഗസ്‌ഥൻ സ്വീകരിക്കാത്തതു കൊണ്ടാണോ ഉദ്യോഗസ്‌ഥനെ സ്‌ഥലംമാറ്റിയതതെന്നു ചെന്നിത്തല ചോദിച്ചു.

ക്രമസമാധാനച്ചുമതല പാർട്ടിയുടെ നിയന്ത്രണത്തിൽ വരുന്നതിന്റെ പ്രത്യഘാതമാണിത്. ഇതു ദൂരവ്യാപകമായ ഫലങ്ങൾ സൃഷ്‌ടിക്കുന്നമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.