സ്വാശ്രയ പ്രവേശനം: സർക്കാർ ഇരുട്ടിൽ തപ്പുന്നുവെന്നു ചെന്നിത്തല
സ്വാശ്രയ പ്രവേശനം: സർക്കാർ ഇരുട്ടിൽ  തപ്പുന്നുവെന്നു ചെന്നിത്തല
Thursday, August 25, 2016 12:38 PM IST
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ സർക്കാർ ഇരുട്ടിൽ തപ്പുകയാണെന്നും ഇതു സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.

എന്തു ചെയ്യണമെന്നു സർക്കാരിന് ഒരു പിടിയുമില്ല. പ്രശ്നപരിഹാരത്തിന് വ്യക്‌തമായ ധാരണ സർക്കാരിനില്ല. ഒരു വശത്ത് എല്ലാ സീറ്റുകളിലേക്കും പ്രവേശനം നടത്താൻ സർക്കാർ നടപടി ആരംഭിച്ചു. മറുവശത്തു സ്വന്തം നിലയ്ക്ക് പ്രവേശനം നൽകാൻ മാനേജ്മെന്റുകളും നടപടി തുടങ്ങി. അവർ പ്രവേശനത്തിനു പത്രപരസ്യവും നൽകി. ബിഡിഎസിന് നാലു ലക്ഷം രൂപയായി ഫീസ് ഏകീകരിച്ചപ്പോൾ അതു മണ്ടത്തരമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോഴാണ് സർക്കാരിനു ബോധ്യപ്പെട്ടത്. അതോടെ അതു പിൻവലിച്ചു. അക്കാര്യത്തിൽ ഇനി എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് സർക്കാർ.


അതുപോലെ മൂന്നുവർഷത്തെ കരാർ ഒപ്പുവച്ച ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷന്റെ കീഴിലുള്ള കോളജുകളിലും മുഴുവൻ സീറ്റുകളും സർക്കാർ ഏറ്റെടുക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഫീസ് ഏകീകരിക്കുകയില്ലെന്ന് പറഞ്ഞ സർക്കാർ ഇവിടെ 4.4 ലക്ഷം രൂപയായി ഫീസ് ഏകീകരിച്ചാണ് ഉത്തരവിറക്കിയതെന്നും ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.