സ്വാമി ജ്‌ഞാനതപസ്വിക്ക് പുരസ്കാരം
സ്വാമി ജ്‌ഞാനതപസ്വിക്ക് പുരസ്കാരം
Tuesday, August 23, 2016 12:47 PM IST
തൊടുപുഴ: അന്തർദേശീയ മഹാഗണപതിസത്രം സമിതിയുടെ 2016 ലെ ’മാനവസേവാരത്നം’ പുരസ്കാരത്തിനു തിരുവനന്തപുരം ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്‌ഞാനതപസ്വിയെ തെരഞ്ഞെടുത്തു. ആധ്യാത്മിക സാംസ്കാരിക സാമൂഹ്യമേഖലകളിലെ അതുല്യ സംഭാവനകളാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയതെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ ഒന്നിനു തൊടുപുഴ മുതലിയാർമഠം മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന അന്തർദേശീയ മഹാഗണപതി സത്രത്തിന്റെ ഉദ്ഘാടനസമ്മേളനത്തിൽ റാണി പൂയം തിരുനാൾ ഗൗരി പാർവതിഭായി പുരസ്ക്കാരദാനം നിർവഹിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരമെന്ന് അന്തർദേശീയ മഹാഗണപതിസത്രം സമിതി ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി പി.ജെ. ഹരികുമാർ, പി.ആർ. രാമചന്ദ്രൻ, പി.കെ. പത്മഭൂഷൻ, സി.എസ്. സിജിമോൻ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.