ബിജെപി ദളിത് പീഡനം അവസാനിപ്പിക്കണം: സ്കറിയ തോമസ്
Tuesday, July 26, 2016 3:53 PM IST
കോട്ടയം: എല്ലാ പൗരന്മാർക്കും ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന സുരക്ഷിതത്വവും ജീവിക്കാനുള്ള അവകാശവും ഉറപ്പാക്കി ദളിത്–ഹരിജൻ ന്യൂനപക്ഷ പീഡനം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കെടിയുസി ജില്ലാ പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള കോൺഗ്രസ് ചെയർമാൻ സ്കറിയ തോമസ് ആവശ്യപ്പെട്ടു.

പരസ്പരം കലഹിക്കാനും കലഹിപ്പിക്കാനും ഉള്ള ശ്രമത്തെ ഒരു രാഷ്ട്രീയ പാർട്ടിയും പിൻതാങ്ങരുതെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് പീറ്റർ ചെറിയാൻ പി. ലോബ് അധ്യക്ഷത വഹിച്ചു. കെടിയുസി ജില്ലാ പ്രസിഡന്റ് പീറ്റർ കളമ്പുകാട്ട് പ്രമേയവതരിപ്പിച്ചു. പി.എം. മാത്യു, പ്രഫ. ഷാജി കടമന, മനോജ് ചെമ്മണ്ടവള്ളി, മാത്തുക്കുട്ടി പള്ളിക്കുന്നേൽ, പ്രവീൺ കുമരകം, സന്തോഷ് കുഴിവേലിൽ, ജയമോൻ മറുചാറ്റിങ്കൽ, ഐസക് പ്ലാപ്പള്ളി, സണ്ണി കളപ്പുരയ്ക്കൽ, സുനിൽ കല്ലുവെട്ടാംകുഴി, ജേക്കബ് കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.