ആശ്രയ: ഓണത്തിന് ആയിരം രൂപ അഡ്വാൻസ് പെൻഷൻ
Friday, July 22, 2016 1:00 PM IST
പറവൂർ: സ്ത്രീ ശാക്‌തീകരണത്തിന്റെ കേരള മോഡലാണ് കുടുംബശ്രീയെന്നും കുടുംബശ്രീയെ കൂടുതൽ ശക്‌തമാക്കുമെന്നും മന്ത്രി കെ.ടി. ജലീൽ. പറവൂർ നഗരസഭയുടെ ആശ്രയ പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആശ്രയ പദ്ധതിയിൽപ്പെട്ടവർക്ക് ഓണത്തിനു മുൻപ് ആയിരം രൂപ അഡ്വാൻസ് പെൻഷൻ നല്കുമെന്നും മന്ത്രി വ്യക്‌തമാക്കി.


കേരളത്തിൽ 2.92 ലക്ഷം വീടുകളിൽ ശൗചാലയമില്ല. 1.25 ലക്ഷം കുടുംബങ്ങൾ ഭൂരഹിതരും ഭവനരഹിതരുമാണ്. ആനുകൂല്യങ്ങൾ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതാണ് വികസനം. എന്നാൽ ആനുകൂല്യങ്ങൾ വാങ്ങുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യമാണുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വി.ഡി. സതീശൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.