കുട്ടിക്കാനം മരിയൻ കോളജിന് എൻഎസ്എസ് പുരസ്കാരം
Friday, July 1, 2016 2:36 PM IST
കോട്ടയം: എംജി സർവകലാശാല 2015–16 ലെ നാഷണൽ സർവീസ് സ്കീം അവാർഡുകൾ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച കോളജിനുള്ള മോസസ് ട്രോഫിക്ക് കുട്ടിക്കാനം മരിയൻ കോളജ് തെരഞ്ഞെടുക്കപ്പെട്ടു.

മരിയൻ കോളജ് പ്രിൻസിപ്പൽ റവ.ഡോ. റോയി ഏബ്രഹാം, പ്രോഗ്രാം ഓഫീസർ ജോബി ബാബു എന്നിവർ ഏറ്റവും മികച്ച പ്രിൻസിപ്പലായും, പ്രോഗ്രാം ഓഫീസറായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച യൂണറ്റുകളായി അമലഗിരി ബി. കെ കോളജ്, കോന്നി എസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളജ്, വൈക്കം സെന്റ് സേവ്യേഴ്സ് കോളജ്, കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ്, കോതമംഗലം എംഎ കോളജ്, എരുമേലി എംഇഎസ് കോളജ്, കോട്ടയം ബസേലിയോസ് കോളജ് എന്നിവ തെരഞ്ഞെടുക്കപ്പെട്ടു.

സർട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷന് തെരഞ്ഞെടുക്കപ്പെട്ട പ്രോഗ്രാം ഓഫീസർമാർ: ഡോ. രശ്മി വർഗീസ് (ആലുവ സെന്റ് സേവ്യേഴ്സ് കോളജ് ഫോർ വുമൺ), ഷായിമോൻ ജോസഫ് (മൂവാറ്റുപുഴ നിർമല കോളജ്), സാജു ഏബ്രഹാം (തൊടുപുഴ ന്യൂമാൻ കോളജ്), തോമസ് ബേബി (പാമ്പാടി കെജി കോളജ്), മാത്യു തോമസ് (പാലാ സെന്റ് തോമസ്).

മികച്ച വോളന്റിയർ മാരായി കെ.വി. ഷഹനാ(എറണാകുളം മഹാരാജാസ് കോളജ്), സ്വർണ്ണ തോമസ് (ആലുവ സെന്റ് സേവ്യേഴ്സ് കോളജ് ഫോർ വുമൺ), ജീന എൽസാ ജോൺ (കുട്ടിക്കാനം മരിയൻ കോളജ്), ജസ്റ്റി പോളി (അങ്കമാലി മോണിംഗ് സ്റ്റാർ), എസ്. ജയശ്രീ (കോട്ടയം ബസേലിയോസ് കോളജ്), എമിൽഡ ജോർജ് (അരുവിത്തുറ സെന്റ് ജോർജ്), ഷീനു ഷാജി (പാമ്പനാർ എസ്എൻ കോളജ്), അഖിൽ അലക്സ് (പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്), അനന്തു അജിത് (മൂവാറ്റുപുഴ നിർമല കോളജ്), എബിൻ പി. കുര്യൻ (പാമ്പാടി കെജി കോളജ്) എന്നിവരെ തെരഞ്ഞെടുത്തു.


കുടാതെ നവ്യ ബിജു, അമ്മു മരിയ അലക്സ് (ഇരുവരും തൊടുപുഴ ന്യൂമാൻ കോളജ്), അഞ്ജു പി. റ്റോം (കോട്ടയം ബിസിഎം കോളജ്), ലിൻസ മാത്തുണ്ണി (എരുമേലി എംഇഎസ് കോളജ്), ജോൻസി അലക്സാണ്ടർ (ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജ്), ക്രിസ്റ്റോ സെബാസ്റ്റ്യൻ (കുട്ടിക്കാനം മരിയൻ കോളജ്), സെബിൻ സെബസ്റ്റ്യൻ (അരുവിത്തുറ സെന്റ് ജോർജ്), കെ.എസ്. അഭിജിത്ത് (തൃക്കാക്കര ഭാരത് മാതാ കോളജ്), മോനു പീറ്റർ (ചങ്ങനാശേരി എൻഎസ്എസ് കോളജ്) എന്നിവർ സർട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷന് അർഹരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.