തലശേരി കുട്ടിമാക്കൂൽ സംഭവം: ചാനലുകൾക്കു നോട്ടീസ് നൽകും
Wednesday, June 22, 2016 2:12 PM IST
തലശേരി: ചാനൽ ചർച്ചയ്ക്കിടെ സിപിഎം നേതാക്കൾ അവഹേളിച്ചതിനെത്തുടർന്നു ദളിത് യുവതിയായ കുട്ടിമാക്കൂലിലെ അഞ്ജന ആത്മഹത്യയ്ക്കു ശ്രമിച്ച കേസിൽ തലശേരി എംഎൽഎ എ.എൻ. ഷംസീർ, കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവർക്കെതിരേ ആത്മഹത്യാപ്രേരണകുറ്റത്തിനു കേസെടുത്ത പോലീസ് അന്വേഷണം ഊർജിതമാക്കി. എംഎൽഎ പ്രതിസ്‌ഥാനത്തു വന്നതിനാൽ എഫ്ഐആർ കോപ്പി നിയമസഭാ സ്പീക്കർക്കു പോലീസ് നൽകും. കേസിനാസ്പദമായ ചർച്ച സംപ്രേഷണം ചെയ്ത ചാനലുകൾക്കു നോട്ടീസ് നൽകാനും തീരുമാനമായി. പരിപാടികളുടെ ക്ലിപ്പിംഗുകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ടാണു നോട്ടീസ് നൽകുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.