ദുബായിൽ നിക്ഷേപ തട്ടിപ്പ്: പ്രതികളുടെ സ്വത്തുവകകൾ കണ്ടുകെട്ടി
Tuesday, May 31, 2016 12:15 PM IST
കൊച്ചി: ദുബായിൽ കോടികളുടെ നിക്ഷേപതട്ടിപ്പ് നടത്തിയ പ്രതികളുടെ സ്വത്തുവകകളും ബാങ്ക് അക്കൗണ്ടുകളും എൻഫോഴ്സ്മെന്റ് കണ്ടുകെട്ടി. റിയൽ എസ്റ്റേറ്റ് ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അബുദാബി, ദുബായി എന്നിവിടങ്ങളിലെ മലയാളികളിൽ നിന്ന് 132 കോടി തട്ടിയെടുത്തെന്ന കേസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. ദുബായിൽ സിറ്റി ഡ്യൂ ബിസിനസ് സ്‌ഥാപനം നടത്തിയായിരുന്നു തട്ടിപ്പ്.

സക്കീർ ഹുസൈൻ, ഹൈദ്രോസ് നരണത്തേൽ എന്നിവരായിരുന്നു കമ്പനി നടത്തിപ്പുകാർ.
എടപ്പാൾ കോലളമ്പ് സ്വദേശികളായ സക്കീർ ഹുസൈൻ, അബ്ദുള്ള പണ്ടാരത്തിൽ, കണ്ടത്ത്വളപ്പിൽ സിദ്ദിഖ്, ഹൈദ്രോസ് നരണത്തേൽ, പണ്ടാരത്തിൽ ഹമീദ്, ഹുസൈൻ അരങ്ങത്ത്പറമ്പിൽ എന്നിവരുടെ പേരിലും സ്വന്തക്കാരുടെ പേരിലും കേരളത്തിലും കർണാടകത്തിലുമായി വാങ്ങിയ 37 വസ്തുവകകളാണ് കണ്ടുകെട്ടിയത്. ഇതിന് 1.796 കോടി രൂപ വിലമതിക്കുമെന്ന് എൻഫോഴ്സ്മെന്റ് അറിയിച്ചു.

1.10 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടി. വൻ തോതിൽ ഹവാല പണവും പ്രതികൾക്ക് ലഭിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെ ത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.