സിവിൽ സർവീസ് അഴിമതിരഹിതമാകണം: മന്ത്രി കെ.ടി.ജലീൽ
സിവിൽ സർവീസ് അഴിമതിരഹിതമാകണം: മന്ത്രി കെ.ടി.ജലീൽ
Sunday, May 29, 2016 12:13 PM IST
മലപ്പുറം: അഴിമതിരഹിത സർക്കാരിന്റെ വിജയത്തിനു സിവിൽ സർവീസും അഴിമതിരഹിതമാകണമെന്നു തദ്ദേശസ്വയം ഭരണ മന്ത്രി കെടി. ജലീൽ. മലപ്പുറത്തു നടക്കുന്ന കേരള എൻജിഒ യൂണിയൻ 53–ാം സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനപക്ഷ സിവിൽ സർവീസ് സമീപനവും പ്രയോഗവും സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരന്റെ ന്യായമായ അവകാശങ്ങളും ആവശ്യങ്ങളും സമയബന്ധിതമായി ചെയ്തു കൊടുക്കുകയാണ് ജീവനക്കാരുടെ കടമ. അഴിമതിയും സ്വജനപക്ഷപാതവും സമൂഹത്തിൽനിന്നു തുടച്ചുനീക്കണം.

അതിനു ജീവനക്കാർ മുന്നിട്ടിറണം. ഭരണനിർവഹണ വിഭാഗത്തിന്റെ ഏറ്റവും സുപ്രധാന കണ്ണിയാണ് സർക്കാർ ജീവനക്കാർ. ജനങ്ങൾക്ക് അർഹമായതു യഥാസമയത്തു ലഭ്യമാക്കാൻ ജീവനക്കാർ ശ്രമിക്കണം. ഓണത്തിനു കൊടുക്കുമ്പോൾ മാത്രമാണ് പുടവ ഓണപ്പുടവയാകുന്നത്. അസമയത്തു കിട്ടുന്നതു വെറും പുടവ മാത്രമാകുമെന്നും ജലീൽ പറഞ്ഞു. സർക്കാർ സർവീസിനെ മൗലികമായ സർഗാത്മകതയോടെ ജീവനക്കാർ കൈകാര്യം ചെയ്യണമെന്നും പൊതുസമൂഹം നമ്മളിൽ നിന്നു പ്രതീക്ഷിക്കുന്ന സേവനം നൽകാൻ കഴിയുന്നുണ്ടോയെന്നു ഓരോരുത്തരും ആത്മപരിശോധന നടത്തണമെന്നും വിഷായവതരണം നടത്തി പി. ശ്രീരാമകൃഷ്ണൻ എംഎൽഎ പറഞ്ഞു.


ഇന്നു രാവിലെ 11.30ന് സ്ത്രീ സുരക്ഷയും ഭരണകൂട നിലപാടുകളും വിഷയത്തിൽ നടക്കുന്ന സെമിനാർ പി.കെ. ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.