പുറ്റിംഗൽ വെടിക്കെട്ട് ദുരന്തം: വെടിക്കെട്ട് നിരോധിക്കേണ്ട സമയം അതിക്രമിച്ചെന്നു ഹൈക്കോടതി
പുറ്റിംഗൽ വെടിക്കെട്ട് ദുരന്തം: വെടിക്കെട്ട് നിരോധിക്കേണ്ട സമയം അതിക്രമിച്ചെന്നു ഹൈക്കോടതി
Friday, May 27, 2016 12:54 PM IST
കൊച്ചി: ആഘോഷങ്ങൾക്കു വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യേണ്ട കാലം അതിക്രമിച്ചെന്ന് ഹൈക്കോടതി. വെടിക്കെട്ട് അപകടവുമായി നേരിട്ടു ബന്ധമില്ലാത്ത രണ്ടു പേരുടേതൊഴികെ 40 പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പുറ്റിംഗൽ ദുരന്തവുമായി ബന്ധപ്പെട്ടു പോലീസ് രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ പ്രതികളായ ക്ഷേത്രഭാരവാഹികൾ ഉൾപ്പെടെ 42 പേരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം ജസ്റ്റീസ് പി. ഉബൈദാണു ജാമ്യാപേക്ഷ പരിഗണിച്ചത്.

കേരളത്തിൽ ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവയ്ക്കു വൻ പ്രധാന്യം നൽകുന്ന തരത്തിലുള്ള സംസ്കാരം രൂപപ്പെടുകയാണെന്നു കോടതി വിലയിരുത്തി. ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഇത്തരം രീതികൾ നിരോധിക്കുന്നതിനു മതിയായ നിയമങ്ങൾ നിലവിലുണ്ട്. സ്ഫോടക വസ്തു നിയമം, അനുബന്ധ ചട്ടങ്ങൾ, സ്ഫോടക വസ് തു ഉപയോഗിച്ചുള്ള കുറ്റകൃത്യം തടയുന്നതിനുള്ള നിയമം, ഉപയോ ഗം നിർമാണം എന്നിവ സംബന്ധി ച്ച നിയമങ്ങളും നിലനിൽക്കുന്നു ണ്ട്. സംസ്‌ഥാനത്ത് ഇത്തരം നടപടി നിയന്ത്രിക്കാനുള്ള സംവിധാനവും ഉണ്ട്.

എന്നാൽ, സർക്കാർ സംവി ധാനവും ഉദ്യോഗസ്‌ഥരും പ്രതിബ ദ്ധതയും ധൈര്യവും ഇല്ലാത്തവരായി തീർന്നിരിക്കുകയാണ്. പുറ്റിംഗൽ നടന്ന ദുരന്തത്തിൽ പോലീസ് ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്‌ഥർക്ക് ഉത്തരവാദിത്വമുണ്ട്. രാഷ്ട്രീയ സ്വാധീനത്തിൽനിന്നു ബാഹ്യസമർദത്തിൽനി ന്നു ഉദ്യോഗസ്‌ഥർ വിമുക്‌തമാകണം. സംസ്‌ഥാനത്തെ ഉദ്യോഗസ്‌ഥ വൃന്ദത്തെ ശുദ്ധീകരിക്കേണ്ടതുണ്ടെ ന്നും കോടതി ചൂണ്ടിക്കാട്ടി. പോലീസ്, റവന്യൂ, മറ്റുള്ള ഉദ്യോഗസ്‌ഥർ എന്നിവർ നിയമം നടപ്പാക്കുന്നതിനായി നിവർന്നു നിന്നിരുന്നുവെങ്കിൽ ദുരന്തം ഒഴിവാക്കാനാകുമെ ന്നും കോടതി വിലയിരുത്തി.

രണ്ടു കരാറുകാർക്ക് കൂടി 30 കിലോഗ്രാം സ്ഫോടക വസ്തുക്കൾ ഉപയോഗിക്കാൻ അനുമതി നൽകുമ്പോൾ തന്നെ സ്ഫോടക വസ്തുക്കൾ മൂലമുണ്ടായേക്കാവുന്ന മരണവും പരിക്കും അപകട സാധ്യതയും കണക്കിലെടുക്കേണ്ടിയിരുന്നുവെന്നു കോടതി പറഞ്ഞു. ഇത്തരം സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും അപകട സാധ്യത ആർക്കും മുൻകൂട്ടി കാണാം. ഇത്തരം സാഹചര്യത്തിൽ സ്ഫോടക വസ്തുക്കളുടെ വൻശേഖരം ഉപയോഗിച്ചു കൂട്ടക്കുരുതി നടത്തിയ ശേഷം അപകടം മൂലമുണ്ടായതാണെന്നു വാദം അംഗീകരിക്കാനാവില്ല.


ഇത്രയും സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാൽ ഉണ്ടായേക്കാവുന്ന അപകടവും അതിന്റെ പ്രത്യാഘാതവും കേസിലെ പ്രതികൾക്ക് അറിയാം. ഇക്കാരണത്താൽ തന്നെ കേസിലെ പ്രതികൾക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304–ാം വകുപ്പ് അനുസരിച്ച് കേസ് എടുത്തത് ഒഴിവാക്കണമെന്നു പറയാനാവില്ല.

എന്നാൽ, പ്രതികൾക്കെതിരേ കൊലപാതക കുറ്റത്തിനുള്ള 302–ാം വകുപ്പ് ചേർക്കണമോയെന്നതു സംബന്ധിച്ച് കോടതി അഭിപ്രായം പറയുന്നില്ല. മേയ് 20നും കേസിലെ പ്രത്യേക അന്വേഷണ സംഘം നൽ കിയ റിപ്പോർട്ടിൽ പറയുന്നതു കേ സുമായി ബന്ധപ്പെട്ട പലരെയും ചോദ്യം ചെയ്യാനുണ്ടെന്നും തെളിവു ശേഖരാക്കാനുണ്ടെന്നുമാണ്. പൊ ട്ടാസ്യം ക്ലോറൈഡ് ഉപയോഗിച്ചു വൻ ദുരന്തമുണ്ടായ സാഹചര്യത്തി ൽ കേസിലെ 28–ാം പ്രതി ജിബു, 29–ാം പ്രതി സലിം എന്നിവർക്കൊഴികെ മറ്റാർക്കും ജാമ്യം അനുവദിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

കേസിലെ അന്വേഷണം ശരിയായ ദിശയിൽ തുടരണമെന്നും അന്വേഷണത്തിന്റെ മുഖ്യഭാഗം കഴിയുന്നതു വരെ പ്രതികളെ പുറത്തുവിടുന്നതു ചിന്തിക്കാനാവില്ലെന്നും കോടതി വ്യക്‌തമാക്കി. കേസിലെ 28–ാം പ്രതി ജിബു, 29–ാം പ്രതി സലിം എന്നിവർ രണ്ടു മാസം മുമ്പു സ്ഫോടക വസ്തുക്കൾ നൽകിയെന്ന കേസിൽ മാത്രമാണു പ്രതികളെന്നും ഇക്കാരണത്താൽ 25,000 രൂപയും രണ്ടാൾ ജാമ്യവും വ്യവസ്‌ഥ ചെയ്ത് ഇവർക്കു ജാമ്യം അനുവദിക്കുകയാണെന്നും ഉത്തരവിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.