മലയാളി ഇലക്ട്രീഷ്യൻ വിശാഖപട്ടണത്ത് മരിച്ചനിലയിൽ
Thursday, May 26, 2016 12:44 PM IST
ചങ്ങനാശേരി: മലയാളിയായ ഇലക്ട്രീഷ്യനെ വിശാഖപട്ടണത്ത് മരിച്ച നിലയിൽ കണ്ടെത്തി. കറുകച്ചാൽ ശാന്തിപുരം ഇരുമ്പുകുഴി ആഞ്ഞിലിമൂട്ടിൽ പരേതനായ തങ്കപ്പന്റെ മകൻ ഇ.ടി ജയൻ (40) ആണ് ജോലി സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടത്. ജയൻ ഇലക്ട്രീഷ്യൻ ജോലി കരാറെടുത്ത് ചെയ്യുന്ന വിശാഖപട്ടണത്ത് കമ്പനിക്ക് സമീപമുള്ള ട്രാൻസ്ഫോർമറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. വർഷങ്ങളായി ജയൻ കുടുംബസമേതം ഹൈദരാബാദിലാണ് താമസിക്കുന്നത്. ബുധനാഴ്ച രാത്രി എട്ടോടെയാണ് മരണവിവരം ബന്ധുക്കൾക്ക് ലഭിക്കുന്നത്. മൃതദേഹം ഇന്ന് ശാന്തിപുരത്തെ വീട്ടിൽ എത്തിച്ച് സംസ്കാരിക്കും. മാതാവ്: ഗൗരിയമ്മ. ഭാര്യ: സുനിത. മകൾ: ഇന്ദ്രജ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.