സാമൂഹ്യശുശ്രൂഷകരുടെ സംഭാവനകൾ മഹത്തരം ബിഷപ് ഫീലിപ്പോസ് മാർ സ്റ്റെഫാനോസ്
സാമൂഹ്യശുശ്രൂഷകരുടെ സംഭാവനകൾ മഹത്തരം ബിഷപ് ഫീലിപ്പോസ് മാർ സ്റ്റെഫാനോസ്
Wednesday, May 25, 2016 12:48 PM IST
കോട്ടയം: സന്നദ്ധ സംഘടനകളിലൂടെ സാമൂഹ്യസേവന രംഗത്ത് നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന കാരുണ്യശുശ്രൂഷകരുടെ സാമൂഹിക വികസന രംഗത്തെ സംഭാവനകൾ മഹത്തരമാണെന്ന് തിരുവല്ലാ അതിരൂപത സഹായമെത്രാൻ ഫീലിപ്പോസ് മാർ സ്റ്റെഫാനോസ്.

കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷന്റെ നേതൃത്വത്തിൽ കാരുണ്യവർഷത്തോടനുബന്ധിച്ച് 20ൽ കൂടുതൽ വർഷങ്ങളായി സാമൂഹ്യസേവന പ്രസ്‌ഥാനങ്ങളിൽ സേവനം ചെയ്യുന്ന തെരഞ്ഞെടുക്കപ്പെട്ട 100 സാമൂഹ്യ പ്രവർത്തകരെ ആദരിക്കുന്നതിനായി കേരള സോഷ്യൽ സർവീസ് ഫോറം സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


സീറോ മലബാർ സഭ സോഷ്യൽ അപ്പസ്തോലേറ്റ് ചീഫ് കോ–ഓർഡിനേറ്ററും കോട്ടയം അതിരൂപത വികാരി ജനറാളുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജോർജ് വെട്ടിക്കാട്ടിൽ, ടീം ലീഡർ ജോബി മാത്യു, സിസ്റ്റർ ജസീന, ഷാജി കോര എന്നിവർ പ്രസംഗിച്ചു.കേരളത്തിലെ 31 കത്തോലിക്കാ രൂപതകളിലെ വിവിധ സോഷ്യൽ സർവീസ് സൊസൈറ്റികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.