വർക്ഷോപ്പ് അസോസിയേഷൻ സമരത്തിലേക്ക്
Wednesday, May 25, 2016 12:29 PM IST
കൊച്ചി: കേരളത്തിലെ നിരത്തിൽ ഓടുന്ന 2000 സിസിക്കു മുകളിലുള്ള ഡീസൽ വാഹനങ്ങൾ പത്ത് വർഷം കഴിഞ്ഞാൽ ഉപേക്ഷിക്കണമെന്ന ഹരിത ട്രൈബ്യൂണൽ വിധി വാഹന മെയ്ന്റനൻസ് മേഖലയിൽ തൊഴിലെടുക്കുന്ന തൊഴിലാളികളെയും അവരുടെ കുടുംബത്തെയും പട്ടിണിയിലേക്കു നയിക്കുമെന്ന് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക് ഷോപ്പ്സ് കേരള ഭാരവാഹികൾ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. തീരുമാനം പ്രാവർത്തികമായാൽ വർക്ഷോപ്പ് മേഖലയിൽ തൊഴിൽ നഷ്‌ടവും സ്‌ഥാപനങ്ങൾക്ക് പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്‌ഥയും ഉണ്ടാകുമെന്നും യോഗം വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.