സിപിഎം–ബിജെപി നേതൃത്വങ്ങൾ അണികളെ നിലയ്ക്കു നിർത്തണം: വി.എം.സുധീരൻ
സിപിഎം–ബിജെപി നേതൃത്വങ്ങൾ അണികളെ നിലയ്ക്കു നിർത്തണം: വി.എം.സുധീരൻ
Wednesday, May 25, 2016 12:24 PM IST
പെരുമ്പാവൂർ: സംസ്‌ഥാനത്തെ സിപിഎം–ബിജെപി അണികളെ നേതൃത്വം നിലയ്ക്കു നിർത്തണമെന്നും എൽഡിഎഫ് സർക്കാർ അധികാരത്തിലേറും മുമ്പ് സംസ്‌ഥാനത്ത് നടന്ന 140 ഓളം അക്രമങ്ങളിൽ പുതിയ സർക്കാർ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും കെപിപിസി പ്രസിഡന്റ് വി.എം. സുധീരൻ.

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ദളിത് നിയമവിദ്യാർഥിനി ജിഷയുടെ കുടുംബത്തിന് കെപിസിസി പ്രഖ്യാപിച്ച ധനസഹായം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെത്തി ജിഷയുടെ മാതാവിന് കൈമാറിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരന്നു അദ്ദേഹം. നാടിനെ നടുക്കിയ കൊലപാതകത്തിൽ നിന്ന് സമൂഹം ഇപ്പോഴും പൂർണമായി മുക്‌തമായിട്ടില്ല. സംഭവത്തിലെ കുറ്റവാളിയെ പിടികൂടാൻ പോലീസിന് ഇതുവരെയും സാധിച്ചിട്ടില്ല. ഒട്ടും വൈകാതെ പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇതിനായി പുതിയ സർക്കാരിന് കെപിസിസിയുടെയും കേരള ജനതയുടെയും പൂർണ പിന്തുണയുണ്ടാകുമെന്നും സുധീരൻ പറഞ്ഞു. പുതിയ സർക്കാരിന് ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.