വിശുദ്ധ ചാവറയച്ചന്റെ സംഭാവനകൾ: സാമൂഹിക സംവാദം നാളെ
Tuesday, May 24, 2016 12:14 PM IST
കൊച്ചി: മഹാത്മാഗാന്ധി സർവകലാശാലയിലെ ചാവറ ചെയറിന്റെ ഭാഗമായി കേരള നവോഥാനത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സേവനങ്ങളെ ആസ്പദമാക്കി സാമൂഹികസംവാദവും കാവ്യസന്ധ്യയും നാളെ നടത്തും. ഉച്ചകഴിഞ്ഞു മൂന്നിന് എറണാകുളം ചാവറ കൾച്ചറൽ സെന്ററിലാണു പരിപാടി.

കവിയും പണ്ഡിതനും ചാവറ കൃതികളുടെ നിരൂപകനുമായ പ്രഫ. എം.കെ.സാനുവിന്റെ സാനിധ്യത്തിൽ ചേരുന്ന യോഗം മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. സർവകലാശാല ചാവറ ചെയർ ചെയർമാൻ ഡോ. സി.വി. ആനന്ദബോസ് അധ്യക്ഷത വഹിക്കും. സ്വാമി ഗുരുരത്നം ജ്‌ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. ചാവറ ചെയർ കോ–ഓർഡിനേറ്റർ ഡോ. ജയ ജയിംസ്, സിഎംഐ സഭ വിദ്യാഭ്യാസ വിഭാഗം ജനറൽ കൗൺസിലർ ഫാ. സെബാസ്റ്റ്യൻ തെക്കേടത്ത്, സിഎംസി വിമല പ്രൊവിൻസ് പ്രൊവിൻഷ്യൽ സിസ്റ്റർ ശുഭ മരിയ, സാമൂതിരി ഗുരുവായൂരപ്പൻ കോളജ് അസിസ്റ്റന്റ് പ്രഫസർ ഡോ.ടി.വി.സുനിത, സിസ്റ്റർ തെരേസ ആലഞ്ചേരി എന്നിവർ പ്രസംഗിക്കും. തുടർന്നു ചാവറ കാവ്യസന്ധ്യ യുണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.