ലീഗൽ മെട്രോളജി ഇൻസ്പെക്ടർ: പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം
Tuesday, May 24, 2016 12:14 PM IST
കൊച്ചി: കേരള പബ്ലിക് സർവീസ് കമ്മീഷൻ ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്പെക്ടർ തസ്തികയിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനായി 27നു നടത്തുന്ന ഒഎംആർ പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമുണ്ട്. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.15 വരെയാണു പരീക്ഷ. എംഎംഒ വിഎച്ച്എസ്എസ്, പനയപ്പിളളി (സെന്റർ നമ്പർ–1101) എന്ന പരീക്ഷാ കേന്ദ്രത്തിൽ 1,24,286 മുതൽ 1,24,585 വരെ രജിസ്റ്റർ നമ്പരുളള ഉദ്യോഗസ്‌ഥാർഥികൾ എസ്എൻഡിപി എച്ച്എസ്എസ്, ഉദയംപേരൂർ, നടക്കാവ് എന്ന പരീക്ഷാ കേന്ദ്രത്തിലും ഇഎം ഗവൺമെന്റ് എച്ച്എസ്എസ്, വേളി, ഫോർട്ടുകൊച്ചി (സെന്റർ നമ്പർ–1103) എന്ന പരീക്ഷാ കേന്ദ്രത്തിൽ 1,24,886 മുതൽ 1,25,085 വരെയുള്ള രജിസ്റ്റർ നമ്പരുള്ള ഉദ്യോഗാർഥികൾ ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക് ആൻഡ് വിഎച്ച്എസ്എസ്, തേവര എന്ന പരീക്ഷാ കേന്ദ്രത്തിലും ഗവൺമെന്റ് വിഎച്ച്എസ്എസ്, നോർത്ത് ഇടപ്പള്ളി, കുന്നുപുറം (സെന്റർ നമ്പർ– 1113) എന്ന പരീക്ഷാ കേന്ദ്രത്തിൽ 1,26,986 മുതൽ 1,27,285 വരെ രജിസ്റ്റർ നമ്പരിലുളള ഉദ്യോഗാർഥികൾ സെന്റ് ഫിലോമിനാസ് എച്ച്എസ്എസ്, കൂനമ്മാവ് എന്ന പരീക്ഷാ കേന്ദ്രത്തിലും ഡൗൺലോഡ് ചെയ്തെടുത്തിട്ടുള്ള അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.