ജിഷ: സംസ്‌ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു
Friday, May 6, 2016 12:06 PM IST
തിരുവനന്തപുരം: ജിഷ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സംസ്‌ഥാന വനിതാ കമ്മീഷൻ അന്വേഷണമാരംഭിച്ചു. കമ്മീഷൻ ചെയർപേഴ്സൺ കെ.സി. റോസക്കുട്ടി, കമ്മീഷൻ അംഗങ്ങൾ, ഡയറക്ടർ സാം ക്രിസ്റ്റി ഡാനിയേൽ എന്നിവർ ജിഷയുടെ വീടും ആശുപത്രിയിലുള്ള ജിഷയുടെ അമ്മയെയും സന്ദർശിച്ചു.

പരിസരവാസികൾ, പഞ്ചായത്ത് മെംബർമാർ, മുൻ മെംബർമാർ തുടങ്ങിയവരിൽ നിന്നെല്ലാം വിവരങ്ങൾ ചോദിച്ചറിഞ്ഞു. കുറുപ്പംപടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടും വിവരങ്ങൾ ശേഖരിച്ചു. പോലീസ് അന്വേഷണത്തിനു സമാന്തരമായുള്ള അന്വേഷണമാണ് കമ്മീഷൻ നടത്തുന്നത്.


പോലീസിനോടു വെളിപ്പെടുത്താൻ സാധ്യതയില്ലാത്ത കാര്യങ്ങൾ തങ്ങളോടു പറയുമെന്ന പ്രതീക്ഷയോടെയാണ് തങ്ങളുടെ അന്വേഷണമെന്നു ഡയറക്ടർ പറഞ്ഞു. ജിഷയുടെ കുടുംബപശ്ചാത്തലം, ജിഷയുടെ അമ്മയുമായി തർക്കമുണ്ടായിരുന്ന ആളുകളുടെ വിവരങ്ങൾ, സംഭവസ്‌ഥലത്തുനിന്നു കണ്ടെത്തിയ വസ്തുക്കളുടെ വിവരങ്ങൾ എന്നിവയെല്ലാം അന്വേഷണത്തിന്റെ ഭാഗമാക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.