പെരുമ്പാവൂരിലെത്തിയ ആഭ്യന്തര മന്ത്രിയെ യുവജനസംഘടനാപ്രവർത്തകർ തടഞ്ഞു
പെരുമ്പാവൂരിലെത്തിയ ആഭ്യന്തര മന്ത്രിയെ യുവജനസംഘടനാപ്രവർത്തകർ തടഞ്ഞു
Tuesday, May 3, 2016 1:09 PM IST
പെരുമ്പാവൂർ: ജിഷയുടെ അമ്മയെ കാണാൻ പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ എത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ തടഞ്ഞു.

പ്രതിഷേധത്തെത്തുടർന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാതാവ് രാജേശ്വരിയെ മന്ത്രിക്ക് കാണാൻ സാധിച്ചില്ല. ആഭ്യന്തര മന്ത്രിയുടെ കാർ തടഞ്ഞ സംഘടനാ പ്രവർത്തകരും പോലീസും തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായി. തുടർന്ന് അവിടെ നിന്നു മടങ്ങിയ ആഭ്യന്തര മന്ത്രി ജിഷയുടെ വീട് സന്ദർശിച്ചു.


ജിഷയുടെ ഘാതകരെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ച് പെരുമ്പാവൂർ പട്ടണത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും പോലീസ് സ്റ്റേഷൻ മാർച്ചും നടന്നു. എസ്എഫ്ഐ, എഐവൈഎഫ്, എസ്ഡിപിഐ, കെപിഎംഎസ്, ബിജെപി എന്നിവയ്ക്കു പുറമെ വിവിധ സംഘടനകളുടെ ജനകീയ കൂട്ടായ്മയും വിവിധ വിദ്യാർഥി സംഘടനകളും വനിതാ സംഘടനകളും സംഭവത്തിൽ പ്രതിഷേധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.