സ്പീഡ് ഗവേണർ: നിവേദനം പരിഗണിക്കണമെന്നു ഹൈക്കോടതി
Thursday, April 28, 2016 12:49 PM IST
കൊച്ചി: ഇടത്തരം ചരക്ക്, പാസഞ്ചർ വാഹനങ്ങളിൽ സ്പീഡ് ഗവേണർ ഘടിപ്പിക്കണമെന്ന കേന്ദ്ര മോട്ടോർ വാഹന നിയമം നടപ്പാക്കണമെന്ന നിവേദനം പരിഗണിച്ചു രണ്ടു മാസത്തിനകം ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി സ്റ്റേറ്റ് ട്രാൻസ്പോർട്ട് കമ്മീഷണർക്കു നിർദേശം നൽകി.

ഇടത്തരം ചരക്ക്, പാസഞ്ചർ വാഹനങ്ങൾക്കു സ്പീഡ് ഗവേണർ ഘടിപ്പിക്കാൻ കഴിഞ്ഞ മാർച്ച് 31 വരെയാണ് സമയം അനുവദിച്ചിരുന്നതെന്നും ഇതിനുശേഷവും സ്പീഡ് ഗവേണർ ഘടിപ്പിക്കാത്ത വാഹനങ്ങൾക്കു പെർമിറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റും നൽകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി കലൂർ ജോസഫ് നൽകിയ ഹർജിയിലാണു ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.


ഹർജിക്കാരൻ ഇതു സംബന്ധിച്ചു നൽകിയ നിവേദനത്തിൽ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കമ്മീഷണർ തീരുമാനമെടുക്കണമെന്നാണു കോടതി നിർദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.