ശ്വാസ് ഹോംസ് എംഡി മുൻകൂർ ജാമ്യാപേക്ഷ നൽകി
Thursday, April 28, 2016 12:04 PM IST
കൊച്ചി: ഭവന പദ്ധതിക്കായി പണം നിക്ഷേപിച്ചവർക്കു യഥാസമയം ഫ്ളാറ്റ് നിർമിച്ചു നൽകിയില്ല എന്ന കേസിൽ ശ്വാസ് ഹോംസ് മാനേജിംഗ് ഡയറക്ടർ ശ്രീനി പരമേശ്വരനും മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇരുപതോളം കേസുകളിലാണു മുൻകൂർ ജാമ്യം തേടുന്നത്. ഒരു കേസിൽ ശ്രീനി പരമേശ്വരനെ പോലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്നു നിരവധി പേർ പരാതിയുമായി രംഗത്തു വരികയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.