മുഖ്യമന്ത്രി വാക്കു പാലിച്ചു: റബറിന് 500 കോടി
മുഖ്യമന്ത്രി വാക്കു പാലിച്ചു: റബറിന് 500 കോടി
Saturday, February 13, 2016 12:53 AM IST
തിരുവനന്തപുരം: റബറിനു കിലോയ്ക്ക് 150 രൂപ ലഭ്യമാക്കുന്നതിനായി വിലസ്ഥിരതാഫണ്ടിലേക്ക് 500 കോടി രൂപ വകയിരുത്തിയ നടപടി കര്‍ഷകര്‍ക്ക് ആശ്വാസം പകരും. നടപ്പു സാമ്പത്തിക വര്‍ഷം 300 കോടി രൂപയായിരുന്നു ഇതിനായി വകയിരുത്തിയിരുന്നത്.

റബര്‍ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി എംപി കോട്ടയത്തു നടത്തിയ നിരാഹാരസമര വേളയില്‍ ഈയാവശ്യം ഉന്നയിച്ചിരുന്നു. നിരാഹാരസമര വേദിയില്‍ നിന്ന് ആശുപത്രിയിലേക്കു മാറ്റിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചപ്പോഴും ഈയാവശ്യം ഉന്നയിച്ചിരുന്നു. അന്നു മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ബജറ്റിലൂടെ പാലിച്ചിരിക്കുകയാണ്. റബറിന്റെ വില തുടര്‍ച്ചയായി ഇടിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ കുറഞ്ഞത് 150 രൂപ കര്‍ഷകര്‍ക്ക് ഉറപ്പു വരുത്തുന്ന നടപടി റബര്‍ മേഖലയ്ക്കു കുറച്ചെങ്കിലും ആശ്വാസം പകരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.