ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് കൂട്ടധര്‍ണ നടത്തും
Tuesday, February 9, 2016 12:35 AM IST
കൊച്ചി: ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന കമ്മിറ്റി നാളെ അവകാശലംഘന ദിനമായി ആചരിച്ചു കൂട്ടധര്‍ണ നടത്തും. രാവിലെ 11 മുതല്‍ കൊച്ചി പനമ്പള്ളിനഗറിലെ ഓഫീസിനു മുന്നില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ സംസ്ഥാന പ്രസിഡന്റ് അഡ്വ. തോമസ് വൈദ്യന്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്ഥാപനങ്ങളില്‍ പെട്രോള്‍ പമ്പുകളുടെ ലൈസന്‍സ് പുതുക്കുന്നതിനാവശ്യമായ മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ അതത് ഓയില്‍ കമ്പനികള്‍ പുതുക്കി നല്‍കണമെന്നും ക്രൂഡോയിലിന്റെ വിലയ്ക്ക് ആനുപാതികമായി ഇന്ധന വില കുറയ്ക്കണമെന്നും കേരളത്തിലെ വില്പന നികുതി കുറച്ച് അയല്‍ സംസ്ഥാനങ്ങളുമായുള്ള വിലവ്യത്യാസം ഏകീകരിക്കണമെന്നും ആവശ്യപ്പെട്ടാണു ധര്‍ണ നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.