എസ്എസ്എല്‍സി പരീക്ഷയ്ക്ക് 4,74,267 വിദ്യാര്‍ഥികള്‍
Tuesday, February 9, 2016 12:26 AM IST
തിരുവനന്തപുരം: ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതാനായി സംസ്ഥാനത്ത് തയാറെടുക്കുന്നത് 4,74,267 വിദ്യാര്‍ഥികള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5801 വിദ്യാര്‍ഥികളാണ് ഇക്കുറി പത്താം ക്ളാസ് പരീക്ഷ എഴുതുന്നത്.

കഴിഞ്ഞ വര്‍ഷം 4,68,466 പേരാണ് പരീക്ഷ എഴുതിയത്. പരീക്ഷയ്ക്ക് ഇരിക്കുന്നതില്‍ 2,41,233 പേര്‍ ആണ്‍കുട്ടികളും 2,33,034 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. മാര്‍ച്ച് ഒന്‍പതു മുതലാണു പരീക്ഷ.

2347 വിദ്യാര്‍ഥികളുമായി മലപ്പുറം എടരിക്കോട് പി.കെ.എം.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത്. 1647 വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് രണ്ടാം സ്ഥാനത്ത്

മൂന്നു വിദ്യാര്‍ഥികള്‍ മാത്രം പരീക്ഷയ്ക്ക് ഇരിക്കുന്ന കോഴിക്കോട് ബേപ്പൂര്‍ ഗവ. ഫിഷറീസ് വിഎച്ച്എസ്എസ്, പെരിഞ്ചാന്‍കുട്ടി ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളിലാണ്. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്.


ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്. 28,052 പേര്‍. 83,315 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന മലപ്പുറമാണ് റവന്യു ജില്ലാ തലത്തിലും മുന്നില്‍. വിദ്യാഭ്യാസജില്ലയില്‍ കുറവ് കഴിഞ്ഞ വര്‍ഷത്തേപ്പോലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലും 2428 പേര്‍. കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് പത്തനംതിട്ടയിലാണ്. 12451 പേര്‍.

തിരുവനന്തപുരം -40277, കൊല്ലം -34255, പത്തനംതിട്ട -12451, ആലപ്പുഴ -26294, കോട്ടയം -22555, ഇടുക്കി -13784, എറണാകുളം -38032, തൃശൂര്‍ -40152, പാലക്കാട്- 43255, മലപ്പുറം -83315, കോഴിക്കോട് -48881, വയനാട് -12753, കണ്ണൂര്‍- 37473, കാസര്‍ഗോഡ് -20785 എന്നിങ്ങനെയാണു വിവിധ ജില്ലകളില്‍ പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.