സിയാച്ചിനില്‍ മരിച്ചവരില്‍ കൊല്ലം സ്വദേശിയും
സിയാച്ചിനില്‍ മരിച്ചവരില്‍ കൊല്ലം സ്വദേശിയും
Saturday, February 6, 2016 12:32 AM IST
കൊല്ലം : ജമ്മു കാഷ്മീരിലെ സിയാച്ചിനില്‍ ഹിമപാതത്തെത്തുടര്‍ന്നു മരിച്ച സൈനികരില്‍ കൊല്ലം സ്വദേശിയും. കൊല്ലം മണ്‍ട്രോതുരുത്ത് വില്ലിമംഗലം വെസ്റ് കൊച്ചുമുളച്ചന്തറ (കൊച്ചുടക്കത്ത് വീട്ടില്‍) ബ്രഹ്മപുത്രന്റെ മകന്‍ സുധീഷ് (27)ആണ് മരിച്ചത്.

നാലുദിവസം മുമ്പായിരുന്നു അപകടമെന്നു ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. ലാന്‍സ് നായികായിരുന്ന സുധീഷ് സഹപ്രവര്‍ത്തകരോടൊപ്പം ജോലിയില്‍ ഏര്‍പ്പെടുമ്പോഴായിരുന്നു സംഭവം. വിശദവിവരങ്ങള്‍ക്കായി ജി ല്ലാ കളക്ടര്‍ ജമ്മുകാഷ്മീരില്‍ ബന്ധപ്പെട്ടുവരികയാണ്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് നാലുമാസം മുമ്പാണ് സുധീഷ് അവ സാനമാ യി നാട്ടിലെത്തിയത്. മാതാവ്: പുഷ്പവല്ലി. ശിങ്കാരപള്ളി സ്വദേശിയായ ശാലുവാണ് ഭാര്യ. സഹോദരന്‍ സുരേ ഷും ജമ്മുകാഷ്മീരില്‍ ജവാനാണ്. സുരേഖയാണ് സഹോദരി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.