നിയമസഭ ഇന്നു സംഘര്‍ഷഭരിതമാകും
നിയമസഭ ഇന്നു സംഘര്‍ഷഭരിതമാകും
Monday, November 30, 2015 12:42 AM IST
തിരുവനന്തപുരം: എക്സൈസ് മന്ത്രി കെ. ബാബുവിനെതിരായ ബാര്‍ കോഴ ആരോപണം, ബജറ്റ് അവതരണത്തിനിടെ നിയമസഭയില്‍ നടന്ന അക്രമത്തിന്റെ പേരില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരേയുള്ള ക്രൈംബ്രാഞ്ച് കേസ്. ഇന്നു തുടങ്ങുന്ന നിയമസഭാ സമ്മേളനം സംഘര്‍ഷഭരിതമാക്കാന്‍ പ്രതിപക്ഷത്തിന് എടുത്തുപ്രയോഗിക്കാന്‍ നിരവധി ആയുധങ്ങളാണുള്ളത്.

സംഘര്‍ഷാന്തരീക്ഷത്തില്‍ ഇന്നു നിയമസഭ വേഗത്തില്‍ പിരിയാനാണു സാധ്യത. മന്ത്രി കെ. ബാബുവിനെ നിയമസഭയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇടതുമുന്നണി നേതാക്കള്‍ പറയുന്നത്. എല്‍ഡിഎഫ് നിയമസഭാ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയും യുവമോര്‍ച്ചയും സമരപരിപാടികളുമായി രംഗത്തുണ്ട്. ഇതോടൊപ്പം ബജറ്റ് ദിനത്തിലെ നിയമസഭാ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരേ കേസെടുത്ത ക്രൈംബ്രാഞ്ച് നടപടിയും സഭയില്‍ ആളിക്കത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.