ഐഡിബിഐ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കി
Saturday, November 28, 2015 12:39 AM IST
കൊച്ചി: പൊതുമേഖലാ ബാങ്കായ ഐഡിബിഐയെ സ്വകാര്യവത്കരിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഐഡിബിഐ ബാങ്ക് ജീവനക്കാരുടെ സംയുക്തസമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ രാജ്യവ്യാപകമായി മുഴുവന്‍ ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കി.

ഐഡിബിഐ ബാങ്കിനെ കമ്പനിവത്കരിച്ചു പൂര്‍ണതോതിലുള്ള ബാങ്ക് ആക്കി മാറ്റിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനു നല്കിയ ഉറപ്പുകളുടെ ലംഘനമാണ് ഇപ്പോഴത്തെ സ്വകാര്യവത്കരണനീക്കമെന്നു സമരസമിതി പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ബാങ്കില്‍ സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം 51 ശതമാനത്തില്‍ താഴെ പോകാതെ നിലനിര്‍ത്തുമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ്. ഈ ഉറപ്പുകള്‍ പാലിക്കാനും ബാങ്കിനെ പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്താനും ആവശ്യപ്പെട്ടാണു ജീവനക്കാര്‍ പണിമുടക്കിയത്.


സ്വകാര്യവത്കരണ നീക്കത്തില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടുപോയില്ലെങ്കില്‍ ശക്തമായ സമരമുറകളിലേക്കു കടക്കുമെന്നും സമരത്തിനു ഓള്‍ ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷന്റെയും ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയന്റെയും പൂര്‍ണപിന്തുണയുണ്െടന്നും സമരസമിതി പത്രക്കുറിപ്പില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.