രണ്ടഭിപ്രായമുണ്െടന്നു വരുത്താന്‍ ശ്രമം: ശ്രീധരന്‍ പിള്ള
രണ്ടഭിപ്രായമുണ്െടന്നു വരുത്താന്‍ ശ്രമം: ശ്രീധരന്‍ പിള്ള
Tuesday, October 13, 2015 12:45 AM IST
കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച വിവാദം ഉള്‍പ്പെടെ വെള്ളാപ്പള്ളി നടേശനെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളുടെ കാര്യത്തില്‍ പാര്‍ട്ടിയില്‍ രണ്ടഭിപ്രായമുണ്െടന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. ശാശ്വതീകാനന്ദനയുടെ മരണം ഉള്‍പ്പെടെ വെള്ളാപ്പള്ളിക്കെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നു താന്‍ ആവശ്യപ്പെട്ടുവെന്ന പ്രചാരണം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

അത്തരം ഒരാവശ്യം താന്‍ നടത്തിയിട്ടില്ല. തന്റെ അടുക്കലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞതനുസരിച്ചു ക്രിമിനല്‍ നടപടിക്രമത്തിന്റെ 173(8) വകുപ്പ് വിശദീകരിച്ചതിനെ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയാണുണ്ടായത്. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നു മാത്രമാണു താന്‍ അതേക്കുറിച്ചു പറഞ്ഞത്.


ഇടത്, വലതു മുന്നണികളുടെ നയവൈകല്യങ്ങളില്‍ ശ്വാസം മുട്ടുന്ന കേരളത്തില്‍ ഉയര്‍ന്നുവരുന്ന മൂന്നാം മുന്നണിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെല്ലാം. വെള്ളാപ്പള്ളി നടേശന്റെ രംഗപ്രവേശത്തോടെ ബിജെപി മുന്നോട്ടുവച്ചിട്ടുള്ള മൂന്നാം രാഷ്ട്രീയ ശക്തി ഫലപ്രദമായ രാഷ്ട്രീയ ബദലായി മാറിയിരിക്കുകയാണ്. ഇതില്‍ വിറളി പൂണ്ട ഇരുമുന്നണികളും മൂന്നാം ശക്തിയെ കഴുത്തുഞെരിച്ചു കൊല്ലാന്‍ ശ്രമിക്കുകയാണ്. വെള്ളാപ്പള്ളി നടേശനും എസ്എന്‍ഡിപിക്കും എതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ഇതിന്റെ ഭാഗമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.