കൊച്ചിയില്‍ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയായി
Tuesday, October 13, 2015 12:43 AM IST
കൊച്ചി: എന്‍ഡിഎ സഖ്യത്തിന്റെ കൊച്ചി കോര്‍പറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക തയാറായി. കോര്‍പറേഷനിലെ 60 ഡിവിഷനുകളിലേക്കും ജില്ലാ പഞ്ചായത്തിലെ 22 വാര്‍ഡുകളിലേക്കുമുള്ള പട്ടികയാണ് ഇന്നലെ പുറത്തുവിട്ടത്. ശേഷിക്കുന്ന പട്ടിക ഇന്നു പ്രഖ്യാപിക്കുമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ തെരഞ്ഞെടുപ്പു സമിതി തയാറാക്കിയിരിക്കുന്ന പട്ടികയ്ക്കു സംസ്ഥാന തെരഞ്ഞെടുപ്പു സമിതിയുടെ അംഗീകാരം ആവശ്യമാണ്.


മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് എസ്.സി.എസ്. മോനാന്റെ മകളും മാധ്യമപ്രവര്‍ത്തകയുമായ പദ്മജ മേനോന്‍ അടക്കമുള്ളവര്‍ ബിജെപി പട്ടികയില്‍ ഉണ്ട്. എസ്എന്‍ഡിപിയുമായി സജീവ ബന്ധമുള്ളവരും ആ സംഘടന നിര്‍ദേശിച്ചവരുമായ പത്തിലേറെ പേരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ജില്ലയിലെ സീനിയര്‍ നേതാവായ നെടുമ്പാശേരി രവി അടക്കമുള്ള പ്രമുഖര്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള പട്ടികയില്‍ ഉള്‍പ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.