സ്വാമിയുടെ സഹായിയെ ചോദ്യം ചെയ്യണം: വിദ്യാസാഗര്‍
സ്വാമിയുടെ സഹായിയെ ചോദ്യം ചെയ്യണം: വിദ്യാസാഗര്‍
Sunday, October 11, 2015 12:29 AM IST
തിരുവനന്തപുരം: ദുരൂഹസാഹചര്യത്തില്‍ മുങ്ങിമരിച്ച സ്വാമി ശാശ്വതീകാനന്ദയുടെ സന്തതസഹചാരി ആയിരുന്ന സാബുവിനെ ചോദ്യം ചെയ്യണമെന്ന് എസ്എന്‍ഡിപി മുന്‍ പ്രസിഡന്റ് അഡ്വ.സി.കെ.വിദ്യാസാഗര്‍. ഇന്നലെ ചാനലുകളോടു സംസാരിക്കവേയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

സ്വാമി ശാശ്വതീകാനന്ദയുടെ കൂടെ നിഴല്‍പോലെ ഉണ്ടായിരുന്ന വ്യക്തിയാണ് സാബു എന്നു വിദ്യാസാഗര്‍ പറഞ്ഞു. എന്നാല്‍, സ്വാമിയുടെ മരണത്തിനു ശേഷം നടന്ന അന്വേഷണത്തിലെ നുണപരിശോധനയില്‍നിന്ന് ഒഴിവാകാന്‍ സാബു സുപ്രീംകോടതിയില്‍ വരെ പോയി. നിര്‍ധനനായിരുന്ന സാബുവിനു സുപ്രീംകോടതിയില്‍ വരെ നിയമപോരാട്ടം നടത്താന്‍ ആരാണു സാമ്പത്തികം നല്‍കിയതെന്നതു സംശയാസ്പദമാണെ ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


സ്വാമിയുടെ മരണത്തിനു ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞു സംഭവസ്ഥലത്തു ചെന്നപ്പോള്‍ സാബുവിനെ അവിടെ കാണാനില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സാബുവിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നു ശ്രീനാരായണ ധര്‍മവേദിയുടെ നേതാവ് ബിജു രമേശ് ആവ ശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.