എംഎല്‍എമാരുടെ അനധികൃത സമ്പാദ്യം അന്വേഷിക്കണമെന്നു ഹര്‍ജി
Friday, October 9, 2015 12:27 AM IST
കൊച്ചി: കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തിനിടെ പൊതു നിര്‍മാണ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ളവയില്‍നിന്ന് എംഎല്‍എമാര്‍ വന്‍തോതില്‍ അനധികൃത സ്വത്തു സമ്പാദിച്ചിട്ടുണ്െടന്നുംഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹരിതസേനയുടെ ചെയര്‍മാനും കോഴിക്കോട്സ്വദേശിയുമായ വി.ടി.പ്രദീപ് കുമാറാണു ഹര്‍ജിക്കാരന്‍.

നികുതിപ്പണം ഭരണച്ചെലവിനെന്ന പേരില്‍ ദുര്‍വിനിയോഗം ചെയ്യുകയാണെന്നും ഈ പണം ഉപയോഗിച്ചു ജനപ്രതിനിധികള്‍ ആഡംബര ജീവിതം നയിക്കുന്നതിനു പുറമേ പാര്‍ട്ടി ഭാരവാഹികളെ തീറ്റിപ്പോറ്റുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. എംഎല്‍എമാരുടെ സ്വത്തുവിവരങ്ങളില്‍കണക്കെടുപ്പു വേണമെന്നും ഇക്കാര്യത്തില്‍ നിയമസഭാ സാമാജികന്‍ എന്ന പ്രത്യേക സംരക്ഷണം ഉണ്ടാകരുതെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.