വുമണ്‍ ഇന്‍ എന്‍ജിനിയറിംഗ് കോണ്‍ഗ്രസ് വിശ്വജ്യോതിയില്‍
Friday, October 9, 2015 12:48 AM IST
വാഴക്കുളം: അന്താരാഷ്ട്ര പ്രഫഷണല്‍ സംഘടനയായ ഐഇഇഇയുടെ കൊച്ചി ഹബ് വുമണ്‍ ഇന്‍ എന്‍ജിനിയറിംഗ് കോണ്‍ഗ്രസ് ഐആര്‍ഐഎസ്-15 വാഴക്കുളം വിശ്വജ്യോതി കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ നാളെയും മറ്റന്നാളുമായി നടക്കും. സംസ്ഥാനത്തെ 40-ഓളം എന്‍ജിനിയറിംഗ് കോളജുകളില്‍നിന്നുള്ള ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. നാളെ രാവിലെ പത്തിന് തുടങ്ങുന്ന പരിപാടിയില്‍ ഐഇഇഇ കംപ്യൂട്ടര്‍ സൊസൈറ്റി ചെയര്‍പേഴ്സണ്‍ പ്രഫ. മിനി ഉളനാട്ട് മുഖ്യാതിഥിയാകും.

വിവിധ എന്‍ജിനിയറിംഗ് ബ്രാഞ്ചുകളിലെ പ്രഫസര്‍മാര്‍ നടത്തുന്ന ടെക്നിക്കല്‍ വര്‍ക്ക്ഷോപ്പുകളും മാനേജീരിയല്‍ ക്ളാസുകളും ഇതോടനുബന്ധിച്ച് നടക്കും. 1963-ല്‍ അന്തര്‍ദേശീയ തലത്തില്‍ സാങ്കേതികതയും പ്രഫഷണല്‍ സേവനങ്ങളും ഏകോപിപ്പിക്കുന്നതിനായി രൂപംകൊണ്ട ഐഇഇഇയില്‍ ഇപ്പോള്‍ 150 രാജ്യങ്ങളിലായി നാല് ലക്ഷം എന്‍ജിനിയര്‍മാര്‍ അംഗങ്ങളായിട്ടുണ്ട്.


ലോകത്താകമാനം 1 500 സ്റ്റുഡന്റ് ബ്രാഞ്ചുകളിലായി എണ്‍പതിനായിരത്തോളം എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളും ഇതില്‍ അംഗങ്ങളാണ്. ഇതില്‍ വിശ്വജ്യോതി സ്റ്റുഡന്റ് ബ്രാഞ്ച്, മികവു പുലര്‍ത്തുന്ന സ്റുഡന്റ് ബ്രാഞ്ചുകളിലൊന്നാണെന്നും അധികൃതര്‍ അറിയിച്ചു. വെബ്സൈറ്റ് -ശലലല.ശൃശ2സ15.ശി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.