അവയവദാനം നടത്തിയവരുടെ കുടുംബാംഗങ്ങളെ ആദരിച്ചു
അവയവദാനം നടത്തിയവരുടെ കുടുംബാംഗങ്ങളെ ആദരിച്ചു
Friday, October 9, 2015 12:41 AM IST
കൊച്ചി: മരണാനന്തരം അവയവദാനം നടത്തിയവരുടെ കുടുംബാംഗങ്ങളെ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച കെ.ചിറ്റിലപ്പിള്ളി ഫൌണ്േടഷന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.

അടുത്തയിടെ അന്തരിച്ച ആര്‍.അമല്‍ (ആലപ്പുഴ), ടി.ജെ.ജോസഫ് (എറണാകുളം), ഡേവിഡ് സനല്‍ (എറണാകുളം), എസ്.രാജേശ്വരി (ചേര്‍ത്തല), ആര്‍.ബാബു (കരുനാഗപ്പള്ളി), പി.ശാന്തകുമാര്‍ (ആലപ്പുഴ), വി.കെ.പ്രജീഷ് (എറണാകുളം), എം.എ.ജോസഫ് (എറണാകുളം), ലിസി പോളച്ചന്‍ (എറണാകുളം), പി.എസ്.അലക്സാണ്ടര്‍ (കണ്ണൂര്‍), രമ (പത്തനംതിട്ട), പ്രണവ് (കായംകുളം), സജിത (മാവേലിക്കര), നമിത ഓമനക്കുട്ടന്‍ (മാവേലിക്കര), സുഭാഷ് ചന്ദ്രബോസ് (അമ്പലപ്പുഴ), മേഴ്സി അഗസ്റിന്‍ (അരൂര്‍), ആദിത്യ പോള്‍സണ്‍ (ഇരിങ്ങാലക്കുട), ടി.എന്‍.വിനയകുമാര്‍ (ആലുവ) എന്നിവരുടെ ബന്ധുക്കളെയാണ് ആദരിച്ചത്. കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി,ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറം അവയവദാനം നടത്തിയവരുടെ ബന്ധുക്കളെ ആദരിച്ചു. കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ.വി.പി.ഗംഗാധരന്‍ മുഖ്യപ്രഭാഷണം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.