ആലപ്പുഴയില്‍ വീണ്ടും ഹൌസ്ബോട്ട് കത്തിനശിച്ചു
Monday, August 31, 2015 1:24 AM IST
ആലപ്പുഴ: പുന്നമട ഫിനിഷിംഗ് പോയിന്റില്‍ കെട്ടിയിട്ടിരുന്ന രണ്ടു ഹൌസ്ബോട്ടുകള്‍ കത്തിനശിച്ചതിനു പിന്നാലെ ഇന്നലെ കൈനകരിയില്‍ ഒരു ഹൌസ്ബോട്ട് കൂടി ഭാഗികമായി കത്തിനശിച്ചു. മീനപ്പള്ളി വട്ടക്കായലിന്റെ വടക്കുഭാഗത്ത് സ്വാമിച്ചിറയില്‍ വിനോദസഞ്ചാരികളുമായി തലേന്നുരാത്രി എത്തി കെട്ടിയിട്ടിരുന്ന ഹൌസ്ബോട്ടാണ് ഇന്നലെ രാവിലെ 8.30ഓടെ കത്തിയത്.

തൃശൂര്‍ സ്വദേശികളായ ഏഴംഗസംഘം ബോട്ടിലുണ്ടായിരുന്നെങ്കിലും തീ പടര്‍ന്നുപിടിച്ചതുകണ്ട് ഇവര്‍ ബോട്ടില്‍നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. ബോട്ട് സ്റാര്‍ട്ട് ചെയ്യുന്നതിനിടെ ഉണ്ടായ സ്പാര്‍ക്കിംഗാണു തീ പടരാന്‍ കാരണമെന്നറിയുന്നു. വായു കയറി ഇറങ്ങാന്‍ സൌകര്യമില്ലാത്ത എന്‍ജിന്‍ മുറിയിലെ ഉയര്‍ന്ന ഊഷ്മാവ് പെട്ടെന്നു തീ പടരാന്‍ കാരണമാവുകയായിരുന്നു.


പിന്നീട് ആലപ്പുഴയില്‍നിന്ന് അഗ്നിശമനസേനയെത്തി തീ അണച്ചു. എറണാകുളം സ്വദേശി വിജയന്റെ ഉടമസ്ഥതതയിലുള്ളതാണു മൂന്നു ബെഡ് റൂമോടുകൂടിയ ലേക്ക് സഫയര്‍ എന്ന ബോട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.