എക്സ്ഗ്രേഷ്യ, ഉത്സവബത്ത വിതരണം നാളെ
Friday, August 28, 2015 12:11 AM IST
കോട്ടയം: പൂട്ടിക്കിടക്കുന്ന ഇന്‍ഡ്യാനാ പാനല്‍സ് (തിരുവഞ്ചൂര്‍), മലബാര്‍ കോസ്റ് പ്രോഡക്ട്സ് ആന്‍ഡ് ഫുഡ് പ്രോസേഴ്സ് (കോട്ടയം), കോഹിന്നൂര്‍ റോളര്‍ ഫ്ളവര്‍മില്‍ (ഏറ്റുമാനൂര്‍) എന്നീ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും ചങ്ങനാശേരി യന്ത്രവല്‍കൃത ചകിരി വ്യവസായ സഹകരണ സംഘം (ക്ളിപ്തം കെ 979), ടിവി പുരം കയര്‍ മാറ്റ്സ് ആന്‍ഡ് മാറ്റിംഗ്സ് (ക്ളിപ്തം നം കെ. 674) എന്നീ സംഘങ്ങളിലെ ജീവനക്കാര്‍ക്കും ഓണക്കാലത്ത് അനുവദിച്ച എക്സ്ഗ്രേഷ്യ, ഉത്സവബത്ത കോട്ടയം ജില്ലാ ലേബര്‍ ഓഫീസില്‍ നാളെ രാവിലെ 11 മുതല്‍ നാലു വരെ വിതരണം ചെയ്യും. സ്ഥാപനത്തിന്റെ ഉടമയുടെയോ, പ്രതിനിധിയുടെയോ സാന്നിധ്യത്തിലായിരിക്കും തുക വിതരണം ചെയ്യുക. തൊഴിലാളികള്‍ ഐഡന്റിറ്റി കാര്‍ഡുമായി വന്ന് തുക കൈപ്പറ്റണമെന്ന് കോട്ടയം ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.