ജസ്റീസ് വി.കെ. മോഹനന്‍ ഇന്നു വിരമിക്കും
ജസ്റീസ് വി.കെ. മോഹനന്‍ ഇന്നു വിരമിക്കും
Wednesday, August 5, 2015 12:42 AM IST
കൊച്ചി: കേരള ഹൈക്കോടതി ജഡ്ജി ജസ്റീസ് വി.കെ. മോഹനന്‍ ഇന്നു സര്‍വീസില്‍നിന്നു വിരമിക്കും. ജസ്റീസ് മോഹനന്റെ യാത്രയയപ്പിനോട് അനുബന്ധിച്ചു നാളെ 3.30ന് ഹൈക്കോടതിയില്‍ ഫുള്‍കോര്‍ട്ട് റഫറന്‍സ് നടക്കും. മൂവാറ്റുപുഴ മാറാടി സ്വദേശിയായ അദ്ദേഹം 2007ല്‍ ആണ് ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതനായത്. 2009 ല്‍ ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. മൂവാറ്റുപുഴ നിര്‍മല കോളജില്‍നിന്നു ബിരുദവും എറണാകുളം ഗവ.ലോ കോളജില്‍നിന്നു നിയമബിരുദവും നേടി അഭിഭാഷക വൃത്തിയില്‍ പ്രവേശിച്ച അദ്ദേഹം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായും അഡീഷണ്‍ പബ്ളിക് പ്രോസിക്യൂട്ടറായും സീനിയര്‍ ഗവ.പ്ളീഡറായും സേവനം ചെയ്തു. കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസിസ്റന്റ് രജിസ്ട്രാര്‍ ഓഫീസിലെ സീനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടറായ യു.എസ്. ഗീതയാണ് ഭാര്യ. മകള്‍: ഡോ. ചാന്ദ്നി മോഹന്‍. മരുമകന്‍: ഡോ. ഹിരണ്‍ രമണന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.