ടി.പി. സെന്‍കുമാറിന് കാന്‍സര്‍ കെയര്‍ സൊസൈറ്റി അവാര്‍ഡ്
ടി.പി. സെന്‍കുമാറിന് കാന്‍സര്‍ കെയര്‍ സൊസൈറ്റി അവാര്‍ഡ്
Sunday, May 31, 2015 12:44 AM IST
കണ്ണൂര്‍: സംസ്ഥാനത്തെ ഏറ്റവും മികച്ച പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കണ്ണൂര്‍ മല ബാര്‍ കാന്‍സ ര്‍ കെയര്‍ സൊസൈറ്റി യുടെ സില്‍വര്‍ ജൂബിലി അവാര്‍ഡിനു മുന്‍ ജ യില്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ അര്‍ഹനായി.

കേരള ജയിലുകളിലെ പുകവലി നിരോധനം നടപ്പാക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയതു പരിഗണിച്ചാണ് അവാര്‍ഡെന്നു സൊസൈറ്റി പ്രസിഡന്റ് ഡി. കൃഷ്ണനാഥ പൈ പറഞ്ഞു.കഴിഞ്ഞ മേയ് 31ന് ലോകപുകയില വിരുദ്ധദിനത്തില്‍ മലബാര്‍ കാന്‍സര്‍കെയര്‍ സൊസൈറ്റി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു.

പുകവലി മൂലമുണ്ടാകുന്ന തടവുകാരുടെ ആരോഗ്യപ്രശ്നങ്ങള്‍ക്കു സത്വരപരിഹാരമെന്ന നിലയില്‍ ജയിലുകളില്‍ പുകവലി നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു ജയില്‍ ഡിജിപി, ആഭ്യന്തരവകുപ്പ് സെക്രട്ടറി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്കു നിവേദനം നല്‍കി. ഇതേത്തുടര്‍ന്നു കഴിഞ്ഞ ജൂലൈ 17 മുതല്‍ കേരളത്തിലെ ജയിലുകളില്‍ പുകവലി നിരോധിച്ചു.


ചില കേന്ദ്രങ്ങള്‍ ഇതിനെതിരേ പ്രതിഷേധിച്ചു. നിരോധനം നടപ്പാക്കാന്‍ നേതൃത്വം നല്‍കിയ സെന്‍കുമാറിനെ തത്സ്ഥാനത്തുനിന്നു മാറ്റണമെന്നുവരെ ആവശ്യമുയര്‍ന്നു. എന്നാല്‍, നിരോധനം നിലനിര്‍ത്താന്‍ ജയില്‍ ഡിജിപിയായിരുന്ന സെന്‍കുമാര്‍ ധീരമായ നേതൃത്വം നല്‍കി.

നിരോധനം നടപ്പാക്കാന്‍ സന്നദ്ധസംഘടനകളുടെ സഹായത്തോടെ ബോധവത്കരണ ക്ളാസുകള്‍, കൌണ്‍സലിംഗ്, വൈദ്യസഹായം എന്നിവ ഏര്‍പ്പെടുത്തി.

ഇപ്പോള്‍ കേരളത്തിലെ ജയിലുകള്‍ പുകവലിവിമുക്തമാണ്. കണ്ണൂര്‍, തിരുവനന്തപുരം ജയിലുകളില്‍ മാത്രം പ്രതിവര്‍ഷം എട്ടു കോടി രൂപയുടെ ബീഡിയാണു മുന്‍ വര്‍ഷങ്ങളില്‍ ഉപയോഗിച്ചിരുന്നത്. മറ്റു ജയിലുകളിലെ കണക്കുകൂടി എടുത്താല്‍ ഇതു 15 കോടി രൂപയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.