അന്വേഷണ റിപ്പോര്‍ട്ട് ചോരുന്നതില്‍ എതിര്‍പ്പുണ്ട്: ഉണ്ണിയാടന്‍
അന്വേഷണ റിപ്പോര്‍ട്ട് ചോരുന്നതില്‍ എതിര്‍പ്പുണ്ട്: ഉണ്ണിയാടന്‍
Saturday, May 30, 2015 12:22 AM IST
കോട്ടയം: ബാര്‍ കോഴ ആരോപണങ്ങളെത്തുടര്‍ന്നുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചോരുന്നത് ആരോഗ്യകരമല്ലെന്നും അതു സംബന്ധിച്ചു ബന്ധപ്പെട്ടവരെ അഭിപ്രായം അറിയിച്ചതായും ഗവണ്‍മെന്റ് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍. ഇത്തരം ആരോപണങ്ങളില്‍ അന്വേഷണം വേഗത്തിലാക്കണമെന്നും ഉണ്ണിയാടന്‍ കോട്ടയത്തു പറഞ്ഞു.

വിജിലന്‍സ് അന്വേഷണം സംബന്ധിച്ചു പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ല. കോടതി പോലും അന്വേഷണം നടക്കുകയല്ലേ എന്നാണു നിരീക്ഷിച്ചത്. മന്ത്രി കെ. ബാബുവിനെതിരായി എഫ്ഐആര്‍ നല്‍കാത്തതില്‍ മന്ത്രി കെ.എം. മാണിയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ കൂടുതല്‍ പറയാനില്ല. കേരള കോണ്‍ഗ്രസ്-എം നിയോഗിച്ച കമ്മിറ്റി നടത്തുന്ന അന്വേഷണം രഹസ്യസ്വഭാവത്തിലുള്ളതായിരിക്കും. മുന്നണിക്കുള്ളില്‍ മാണിക്കെതിരേ ഗൂഢാലോചന നടന്നിട്ടുണ്േടാ എന്ന കാര്യത്തില്‍ പാര്‍ട്ടിക്കു ബോധ്യം വരാനാണ് അന്വേഷണം. കേരള കോണ്‍ഗ്രസ് സെക്യുലര്‍ യോഗത്തില്‍ പി.സി. ജോര്‍ജ് പങ്കെടുത്താല്‍ അതു ഗൌരവമായി കേരളാ കോണ്‍ഗ്രസ് കാണുമെന്നും ഉണ്ണിയാടന്‍ വ്യക്തമാക്കി. കോട്ടയം പ്രസ് ക്ളബ്ബില്‍ നടന്ന മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു ഉണ്ണിയാടന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.