സ്കൂളുകളില്‍ 112 തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി
Wednesday, May 27, 2015 12:30 AM IST
തിരുവനന്തപുരം: രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതിപ്രകാ രം 2011-12 അധ്യയന വര്‍ഷം ഹൈസ്കൂളുകളായി ഉയര്‍ത്തിയ 16 സ്കൂളുകളില്‍ 112 തസ്തികകള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി സൃഷ്ടിക്കുന്ന തിന് അനുമതി നല്‍കി ഉത്തരവു പുറപ്പെടുവിച്ചു. 16 ഹെഡ്മാസ്റര്‍ ത സ്തികകളും സയന്‍സ്, ഗണിതം, സോഷ്യല്‍ സയന്‍സ്, ഹിന്ദി, മലയാളം, ഇംഗ്ളീഷ് വിഷയങ്ങളില്‍ ഓരോ എച്ച്എസ്എ വീതം ഒരു സ്കൂളില്‍ ആറ് അധ്യാപകര്‍ എന്ന ക്രമത്തില്‍ 16 സ്കൂളുകളിലായി 96 തസ്തികക ളും ഉള്‍പ്പെടെ 112 തസ്തികകളാണ് പുതുതായി സൃഷ്ടിക്കുന്നത്. ഹെഡ്മാസ്റര്‍ തസ്തിക നിലവിലുള്ള ജീവനക്കാരില്‍ നിന്നു പ്രൊമോഷന്‍ മുഖേന നികത്തേണ്ടതും എച്ച്എസ്എ തസ്തിക പുനര്‍വിന്യാസം മുഖേന അധ്യാപക ബാങ്കില്‍ നിന്നു നികത്തേണ്ടതാണെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.