ഇരട്ടകളുടെ സംഗമത്തിനു കോതനല്ലൂര്‍ ഒരുങ്ങി
Sunday, May 24, 2015 11:43 PM IST
കടുത്തുരുത്തി: ഇരട്ടവിശുദ്ധരുടെ ദേവാലയവും കോതനല്ലൂരും ഇരട്ടകളുടെ സംഗമത്തിനായൊരുങ്ങി. ജൂണ്‍ 18, 19 തീയതികളിലാണു കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ മഹാസംഗമവും നടക്കുന്നത്. ഒമ്പതാമത്തെ ഇരട്ട സംഗമമാണിത്.

കഴിഞ്ഞവര്‍ഷം നടന്ന സംഗമത്തില്‍ 550 ജോഡി ഇരട്ടകളാണ് പങ്കെടുത്തത്. ഇക്കുറി 600 ജോഡി ഇരട്ടകളെയാണു പ്രതീക്ഷിക്കുന്നതെന്നു വികാരി റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ പറഞ്ഞു.

ഇടവകയില്‍ തന്നെ 62 ജോഡി ഇരട്ടകളാണുള്ളത്. ഇടവകാംഗമായ യുവതിക്ക് അടുത്തനാളില്‍ ഇരട്ടകുട്ടികള്‍ പറന്നിരുന്നു. ജാതിമതഭേദമന്യേ കോതനല്ലൂര്‍ പള്ളിയില്‍ പങ്കെടുക്കുന്ന ഇരട്ടകളുടെ എണ്ണം ഇരട്ടിച്ചു തുടങ്ങിയതോടെ പള്ളിയിപ്പോള്‍ അറിയപെടുന്നതുതന്നെ ഇരട്ടകളുടെ പള്ളിയെന്നാണ്.


വികാരി റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, സഹ വികാരി ഫാ.സ്കറിയാ മോടിയില്‍ എന്നിവരുടെ നേതൃത്വത്തിലാണു ചടങ്ങുകള്‍ നടക്കുന്നത്. ഫാ. ജോസഫ് പുത്തന്‍പുര വികാരിയായിരിക്കെ 2007-ലാണ് കോതനല്ലൂരില്‍ ഇരട്ട സംഗമം തുടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.