കാര്‍ഷിക,സാമൂഹിക മേഖലകളില്‍ തിരിച്ചടിയെന്നു പി.സി. ചാക്കോ
കാര്‍ഷിക,സാമൂഹിക മേഖലകളില്‍ തിരിച്ചടിയെന്നു പി.സി. ചാക്കോ
Saturday, May 23, 2015 1:37 AM IST
തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ ഭരണത്തില്‍ കാര്‍ഷിക, സാമൂഹിക മേഖലകളില്‍ വന്‍ തിരിച്ചടിയാണ് ഉണ്ടായതെന്ന് എഐസിസി വക്താവ് പി.സി. ചാക്കോ. ഒരുവര്‍ഷത്തെ ഭരണം വാഗ്ദാനലംഘനങ്ങളുടേതായിരുന്നു. വാഗ്ദാനങ്ങളെല്ലാം ജലരേഖയാകുകയാണെന്ന് ചാക്കോ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

കാര്‍ഷിക ഉത്പാദനം 2.6 കോടി ടണ്ണില്‍നിന്ന് 2.5 ടണ്ണായി കുറഞ്ഞു. കാര്‍ഷികോത്പന്ന കയറ്റുമതിയിലും വന്‍ ഇടിവാണുണ്ടായത്. ബജറ്റ് വിഹിതത്തിലും കാര്‍ഷികമേഖലയെ പാടേ അവഗണിച്ചു.

സാമൂഹികക്ഷേമ പദ്ധതികള്‍ക്കായുള്ള തുകയില്‍ 66,200 കോടി രൂപയുടെ കുറവാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഉണ്ടായത്. വ്യാവസായിക ആവശ്യങ്ങള്‍ക്കായി കൃഷിഭൂമി ഏറ്റെടുക്കുമ്പോള്‍ കര്‍ഷകര്‍ക്കു മികച്ച നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന യുപിഎ സര്‍ക്കാരിന്റെ നിയമത്തില്‍ വെള്ളം ചേര്‍ത്താണു മോദി സര്‍ക്കാര്‍ ഇപ്പോള്‍ ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.


എന്‍ഡിഎ അധികാരത്തില്‍ എത്തിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിദേശബാങ്കുകളിലുള്ള കള്ളപ്പണം തിരികെ രാജ്യത്തേക്കു കൊണ്ടുവരുമെന്ന വാഗ്ദാനം പാലി ക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നും ചാക്കോ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.