കേരം ഡ്രോപ്സ് വെളിച്ചെണ്ണ നിരോധിച്ചു
Tuesday, May 5, 2015 11:47 PM IST
തിരുവനന്തപുരം: കേരം ഡ്രോപ്സ് ബ്രാന്‍ഡിലുളള വെളിച്ചെണ്ണയുടെ വില്‍പന, വിതരണം സംഭരണം എന്നിവ നിരോധിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഉത്തരവായി.

ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയില്‍ 12 ബ്രാന്‍ഡ് വെളിച്ചെണ്ണ മായം ചേര്‍ത്തതാണെന്ന് കണ്െടത്തി നിരോധിച്ചിരുന്നു. തുടര്‍ പരിശോധനകളിലാണ് കേരം ഡ്രോപ്സ് എന്ന ബ്രാന്‍ഡും നിശ്ചിത നിലവാരമില്ലാത്തതാണെന്ന് കണ്െടത്തിയത്.

നിരോധിച്ച ബ്രാന്‍ഡിലുളള വെളിച്ചെണ്ണകള്‍ കൈവശം സൂക്ഷിക്കുകയോ, വില്‍ക്കുകയോ, വില്‍ക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് രണ്ടു ലക്ഷം രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്. നിരോധന ഉത്തരവ് ലംഘിച്ചതായി കണ്െടത്തിയാല്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുളള നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.


നിരോധിച്ച ബ്രാന്‍ഡുകള്‍ വിപണിയില്‍ കണ്െടത്തിയാല്‍ ആ വിവരം ടോള്‍ ഫ്രീ നമ്പറിലോ (1800 425 1125) അതത് ജില്ലകളിലെ അസിസ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍മാരുടെ നമ്പറിലോ ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിലെ റിസര്‍ച്ച് ഓഫീസറുടെ നമ്പറിലോ വിളിച്ചറിയിക്കാവുന്നതാണെന്നും കമ്മീഷണര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.