ജനതാദള്‍-യു നിലപാട് മാറ്റങ്ങളുണ്ടാക്കും: കാനം
ജനതാദള്‍-യു  നിലപാട് മാറ്റങ്ങളുണ്ടാക്കും: കാനം
Monday, April 20, 2015 1:05 AM IST
തിരുവനന്തപുരം: ഫാസിസ്റ് പ്രവണതകള്‍ ചെറുക്കുന്നതില്‍ സോഷ്യലിസ്റ് പ്രസ്ഥാനങ്ങളുടെ ഐക്യത്തിനു വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനതാപരിവാര്‍ ലയനം ഇന്ത്യയിലെ ഇടതു ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും. അവര്‍ ഇടതുമുന്നണിയോടൊപ്പം നില്‍ക്കേണ്ടത് ഇന്ത്യയുടെ ദേശീയ താത്പര്യങ്ങള്‍ക്ക് അനിവാര്യമാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്ക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരുമായുള്ള ബന്ധത്തില്‍ ഒരു പുനര്‍ചിന്തനം ജനതാദള്‍ യുണൈറ്റഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നു കരുതുന്നതായും കാനം പ്രസ്താവനയില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.