ശബരിമല നട ഇന്ന് അടയ്ക്കും
ശബരിമല നട ഇന്ന് അടയ്ക്കും
Sunday, April 19, 2015 11:26 PM IST
പത്തനംതിട്ട: വിഷു ഉത്സവപൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്നു രാത്രി പത്തിന് അടയ്ക്കും. വിഷുവിനുശേഷവും സന്നിധാനത്തേയ്ക്കുള്ള തീര്‍ഥാടകരുടെ ഒഴുക്ക് തുടര്‍ന്നു. ഇന്ന് ഉച്ചയ്ക്ക് 12 വരെ ഭക്തര്‍ക്കു നെയ്യഭിഷേകത്തിനുള്ള അവസരമുണ്ട്. വിഷു മഹോത്സവത്തിന്റെ ഭാഗമായി സന്നിധാനത്തു നടന്ന സപ്താഹയജ്ഞം 17നു സമാപിച്ചു. നടതുറന്ന ദിവസങ്ങളില്‍ സഹസ്രകലശം, കളഭാഭിഷേകം, പടിപൂജ എന്നീ പ്രത്യേക പൂജകളും ഉണ്ടായിരുന്നു. മകരവിളക്ക് ഉത്സവത്തിനുശേഷം ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ ദര്‍ശനത്തിനെത്തുന്നത് വിഷുക്കാലത്താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.