ടൂറിസ്റ് ബസ് വെയിറ്റിംഗ് ഷെഡില്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു
ടൂറിസ്റ് ബസ് വെയിറ്റിംഗ് ഷെഡില്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു
Saturday, April 18, 2015 1:04 AM IST
പാറശാല: ടൂറിസ്റ് ബസ് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. എട്ടുപേര്‍ക്കു പരിക്കേറ്റു. മൂന്നുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം നടന്നത്. എറണാകുളത്തു നിന്നും കന്യാകുമാരിയിലേക്കു പോവുകയായിരുന്ന ടൂറിസ്റ് ബസ്, വിരാലി വെട്ടുകാടിനു സമീപത്തുണ്ടായിരുന്ന വെയിറ്റിംഗ് ഷെഡില്‍ ഇടിച്ചുകയറുകയായിരുന്നു. വെയിറ്റിംഗ് ഷെഡ് പൂര്‍ണമായും തകര്‍ന്നു.

അപകടത്തില്‍ എറണാകുളം, തേവര, പുത്തന്‍ചക്കരക്കല്‍ വീട്ടില്‍ ആന്റണി (44) ആണു മരണമടഞ്ഞത്. ആന്റണി കാബിനില്‍ നില്‍ക്കുകയായിരുന്നു. പരിക്കേറ്റവരില്‍ ജോണ്‍സി ബെന്നി (34), ബോണിസസ് (42), മേഴ്സി ജോയി (40) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും അഭിലാഷ് (10)നെ എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.


എതിര്‍ദിശയില്‍ നിന്ന് അമിതവേഗത്തില്‍വന്ന ബൈക്ക് യാത്രക്കാരെ രക്ഷപ്പെടുത്താന്‍ വേണ്ടി ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ചാറ്റല്‍ മഴയും അപകട കാരണമായെന്നു പോലീസ് പറഞ്ഞു.

തിരുവനന്തപുരത്തെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം പൂവാര്‍ വഴി കന്യാകുമാരിയിലേക്ക് പോവുകയായിരുന്നു. പൂവാറിലെ യാത്ര തുടങ്ങി 250 മീറ്ററിനുള്ളിലായിരുന്നു അപകടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.