മലയാറ്റൂര്‍ തീര്‍ഥാടനം ട്രെയിനുകള്‍ക്ക് അങ്കമാലിയില്‍ സ്റോപ്പ്
Thursday, April 2, 2015 2:38 AM IST
കൊച്ചി: മലയാറ്റൂര്‍ തീര്‍ഥാടനത്തോടനുബന്ധിച്ച് അഞ്ചു ട്രെയിനുകള്‍ക്ക് ഒന്നു മുതല്‍ അഞ്ചു വരെയും 17 മുതല്‍ 19 വരെയും അങ്കമാലിയില്‍ താത്കാലികമായി സ്റോപ്പ് അനുവദിച്ചു.

ട്രെയിന്‍ നമ്പര്‍ 13351/13352 ധന്‍ബാദ്-ആലപ്പുഴ എക്സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 12677/12678 ബംഗളൂരു സിറ്റി-എറണാകുളം ജംഗ്ഷന്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 16345/16346 തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 12075/12076 തിരുവനന്തപുരം-കണ്ണൂര്‍ (ആലപ്പുഴ വഴി) ജനശതാബ്ദി എക്സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 16605/16606 നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് സ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.