വീട് കൊള്ളയടിക്കാനെത്തിയ രണ്ടംഗസംഘം ആയുധങ്ങളുമായി അറസ്റില്‍
വീട് കൊള്ളയടിക്കാനെത്തിയ രണ്ടംഗസംഘം ആയുധങ്ങളുമായി അറസ്റില്‍
Wednesday, March 4, 2015 12:14 AM IST
തലശേരി: തലശേരിയില്‍ വീടു കൊള്ളയടിക്കാനെത്തിയ പതിനെട്ടുകാരന്‍ ഉള്‍പ്പെടെ രണ്ടംഗ സംഘത്തെ സിഐ വിശ്വംഭരന്‍ നായര്‍, എസ്ഐ രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ് ചെയ്തു. കൂരാച്ചുണ്ട് പാറേല്‍ വീട്ടില്‍ മുത്തു എന്ന മുസ്തഫ(32)യും പേരാമ്പ്ര സ്വദേശിയായ പതിനെട്ടുകാരനുമാണ് ആയുധങ്ങളുമായി തിങ്കളാഴ്ച രാത്രിയില്‍ അറസ്റിലായത്.

ഇവരില്‍നിന്ന് ഇരുമ്പു പാര, ടോര്‍ച്ച്, സ്ക്രൂഡ്രൈവര്‍ എന്നിവ കണ്െടടുത്തു. ഉപകരണങ്ങള്‍ ബാഗില്‍ ഒളിപ്പിച്ച് നഗരത്തിലെ വീട് കൊള്ളയടിക്കാനെത്തിയ ഇരുവരെയും ആസൂത്രിത നീക്കത്തിലൂടെ വലയിലാക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഒരാഴ്ച മുമ്പ് തലശേരി സഹകരണ ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. രാജീവ് നമ്പ്യാരുടെ തറവാട് വീട് ഈ സംഘമാണു കൊള്ളയടിച്ചതെന്നും പോലീസ് പറഞ്ഞു.

ജൂബിലി റോഡിലുള്ള ഈ വീട്ടില്‍നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും പുരാതനമായ വെള്ളി പാത്രങ്ങളുമുള്‍പ്പെടെ കവര്‍ച്ച ചെയ്തിരുന്നു. വീടിന്റെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.

പാലക്കാട്, പട്ടാമ്പി, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് ഇരുവരും. 2010 ല്‍ കോഴിക്കോട് വച്ച് മുസ്തഫ അറസ്റിലായപ്പോള്‍ ഇയാളുടെ വീട്ടില്‍നിന്നു 15 ലാപ്ടോപ്പുകള്‍ ഉള്‍പ്പെടെയുള്ള തൊണ്ടിമുതലുകള്‍ പോലീസ് കണ്െടടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം കൊല്ലം പോലീസിന്റെ കസ്റഡിയില്‍നിന്നു കൈവിലങ്ങോടെ മുസ്തഫ രക്ഷപ്പെട്ടിരുന്നു. പിന്നീട് പിടിയിലായ ഇയാള്‍ എട്ടുമാസം മുമ്പാണ് ജയില്‍ മോചിതനായത്. അമ്പതോളം കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് മുസ്തഫയെന്ന് പോലീസ് പറഞ്ഞു.


ട്രെയിനിലെ ഉയര്‍ന്ന ക്ളാസുകളില്‍ യാത്ര ചെയ്ത് സഹയാത്രികരുടെ ബാഗുകള്‍ കവര്‍ച്ച ചെയ്യുകയാണ് ഈ സംഘം പ്രധാനമായും ചെയ്തു വന്നിരുന്നത്. പതിനാറാം വയസില്‍ കൂരാച്ചുണ്ട് ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയാണ് ഇപ്പോള്‍ പതിനെട്ടു വയസായിട്ടുള്ള യുവാവ് മോഷണ സംഘത്തില്‍ ചേര്‍ന്നത്.

കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ജുവനൈല്‍ ഹോമിലായിരുന്നപ്പോള്‍ അവിടെനിന്നു രക്ഷപ്പെട്ട കേസിലും പതിനെട്ടുകാരന്‍ പ്രതിയാണ്. ഇയാളും എട്ടുമാസം മുമ്പാണ് ജയില്‍ മോചിതനായത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ള നിരവധി കവര്‍ച്ചകള്‍ ഇവരുടെ അറസ്റോടെ തെളിയുമെന്നു കരുതുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.