മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്റെ മൊഴിയെടുത്തു
Saturday, February 28, 2015 12:19 AM IST
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണസംഘം മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ ജയകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തി. കോട്ടയത്തെ വിജിലന്‍സ് ഓഫീസില്‍വച്ചാണു ജയകൃഷ്ണന്റെ മൊഴിയെടുത്തത്.

ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്റെ ഭാരവാഹികള്‍ക്കു പണം നല്‍കിയതു കോടതിയില്‍ കേസ് നടത്തുന്നതുമായി ബന്ധപ്പെട്ടാണ്. ധനമന്ത്രിക്കു നല്‍കാനായി പണം നല്‍കിയിട്ടില്ലെന്നും ജയകൃഷ്ണന്‍ അറിയിച്ചു. ജയകൃഷ്ണന്‍ ഉള്‍പ്പെടെ കോട്ടയത്തെ ഏഴു ബാറുടമകളുടെ മൊഴിയാണു വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം ഇന്നലെ ശേഖരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.