കേരളത്തിലും മതപരിവര്‍ത്തനം
കേരളത്തിലും മതപരിവര്‍ത്തനം
Monday, December 22, 2014 12:01 AM IST
ഹരിപ്പാട്/അഞ്ചല്‍: മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അഖിലേന്ത്യാതലത്തില്‍ നടക്കുന്നതിനിടെ കേരളത്തിലും മത പരിവര്‍ത്തനം. ഉത്തരേന്ത്യയില്‍ ഏറെ വിവാദം സൃഷ്ടിച്ച ഘര്‍ വാപസി മോഡലിലാണ് ഇവിടെ യും മതംമാറ്റം നടന്നതെന്ന് ആരോപണമുണ്ട്. 20 വര്‍ഷം മുമ്പ് പട്ടികവിഭാഗത്തില്‍ നിന്നും പെന്തക്കോസ്ത് സഭയിലേക്കു മതം മാറിയ ആലപ്പുഴ ചേപ്പാട് ഏവൂര്‍ വടക്കുഭാഗത്തുള്ള മൂന്നു കുടുംബങ്ങളില്‍പ്പെട്ടവരാണ് ഇന്നലെ ഹിന്ദുമതം സ്വീകരിച്ചത്. പട്ടികജാതിക്കാരുടെ ആനുകൂല്യങ്ങള്‍ ലഭ്യമല്ലാതായതോടെയാണ് ഇവര്‍ മതം മാറിയതെന്നാണു പോ ലീസടക്കമുള്ള അധികൃതരുടെ വിശദീകരണം.

എന്നാല്‍,വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണു മതം മാറ്റമെന്നും സൂചനയുണ്ട്. ചേപ്പാട് ഏവൂര്‍ വടക്ക് തയ്യന്നൂര്‍ ല ക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ഇന്നലെ ഉച്ചയോടെയാണ് മതംമാറ്റ ചടങ്ങുകള്‍ നടന്നത്. ഗായത്രി മന്ത്രം ചൊല്ലിക്കൊടുക്കല്‍, വസ്ത്രദാനം എന്നിവയുള്‍പ്പെടെ ചടങ്ങുകള്‍ നാലുമണിക്കൂറോളം നീണ്ടുനിന്നു. ഹരിപ്പാടിന്റെ വടക്കന്‍ ഭാഗത്തു നിന്നും രണ്ടുപേര്‍കൂടി ചടങ്ങില്‍ പ ങ്കെടുത്തതായാണു വിവരം. ആലപ്പുഴ ചെങ്ങന്നൂര്‍ മേഖലയിലെ കായംകുളം വിഎച്ച്പി പ്രഖണ്ഡ് പ്രതാപ് ജി. പടിക്കലിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. ഒമ്പതുകുടുംബങ്ങളില്‍പ്പെട്ട മുപ്പതുപേരെ പരിവര്‍ത്തനം നടത്തിയതായി വിഎച്ച്പി പറയുന്നു.


അഞ്ചലില്‍ പെന്തക്കോസ്ത് സ ഭാ വിശ്വാസികളായ പനച്ചവിള പടിഞ്ഞാറ്റിന്‍കര കളരിക്ഷേത്രത്തിനു സമീപം അംബിക(41), മക്കളായ ബ്രില്ല(19), ബിജി(12) എന്നിവരാണ് ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം നടത്തിയത്.

ഇന്നലെ അഞ്ചല്‍ പനച്ചവിള പടിഞ്ഞാറ്റിന്‍കര കളരി ക്ഷേത്രത്തില്‍ വച്ച് അംബികയെയും രണ്ടു മക്കളെയും മതം മാറ്റിയതായി വിശ്വഹിന്ദു പരിഷത് പ്രവര്‍ത്തകര്‍ അറി യിച്ചു. പൊന്നാടയണിച്ച് ഇവരെ ആദരിക്കുകയും ചെയ്തു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയതു മുതല്‍ ഇവര്‍ സ്വസമുദായ സംഘടനയായ വേളാര്‍ സര്‍വീസ് സൊസൈറ്റിയിലേ ക്കു മാറിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന് അംബിക പറഞ്ഞു.

ഗൌരവമായി പരിശോധിക്കും: ചെന്നിത്തല

തിരുവനന്തപുരം: ആലപ്പുഴയിലും കൊല്ലത്തും വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന മതപരിവര്‍ത്തനത്തെക്കുറിച്ച് ഗൌരവമായി പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലായിരിക്കും അന്വേഷിക്കുക. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.