കെ.വി. തോമസിന്റെ തെരഞ്ഞെടുപ്പു റദ്ദാക്കണമെന്ന ഹര്‍ജി തള്ളി
കെ.വി. തോമസിന്റെ തെരഞ്ഞെടുപ്പു  റദ്ദാക്കണമെന്ന  ഹര്‍ജി തള്ളി
Thursday, December 18, 2014 12:21 AM IST
കൊച്ചി: എറണാകുളത്തുനിന്നു ലോക്സഭയിലേക്കു വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി കെ.വി. തോമസിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു പി.എ. അസീസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. അനാവശ്യമായി കോടതിയെ സമീപിച്ച ഹര്‍ജിക്കാരന്‍ കോടതി ചെലലവു നല്‍കണമെന്നും ജസ്റീസ് ബി. കെമാല്‍ പാഷ നിര്‍ദേശിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പു പ്രചാരണത്തിന് അശോകസ്തംഭമുള്ള ലെറ്റര്‍ഹെഡ് ഉപയോഗിച്ചു എന്നാണു ഹര്‍ജിക്കാരന്‍ ആരോപിച്ചത്. എന്നാല്‍, ലെറ്റര്‍ഹെഡ് ഉപയോഗിച്ചതായി പറയുന്ന കാലയളവില്‍ കെ.വി. തോമസ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട സ്ഥാനാര്‍ഥിയായിരുന്നില്ലെന്നു കോടതി വിലയിരുത്തി. ഈ സമയത്തു സ്ഥാനാര്‍ഥി സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നെങ്കിലും നാമനിര്‍ദേശപത്രിക സ്വീകരിക്കുന്നതുവരെ ജനപ്രാതിനിധ്യ നിയമത്തിലെ 79(ബി) വകുപ്പ് പ്രകാരം സ്ഥാനാര്‍ഥിയായി പരിഗണിക്കാനാകില്ല. 2014 മാര്‍ച്ച് 17നാണു ലെറ്റര്‍ഹെഡ് ഉപയോഗിച്ചതായി പറയുന്നത്. മാര്‍ച്ച് 24നാണ് സൂക്ഷ്മപരിശോധനയ്ക്കു ശേഷം നാമനിര്‍ദേശപത്രിക സാധുതയുണ്െടന്നു കണ്െടത്തി സ്വീകരിച്ചത്. ഇതിനു മുമ്പുള്ള കാലയളവില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കാനാകില്ല.


തെരഞ്ഞെടുപ്പു പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണു കത്തു കിട്ടിയതെന്നു ഹര്‍ജിയില്‍ പറയുന്നുണ്ട്. അതില്‍ അവ്യക്തതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രം നടപടി സ്വീകരിക്കാനാകില്ല. അധികാര ദുര്‍വിനിയോഗം നടത്തിയെന്നതിനു രേഖകള്‍ ഹാജരാക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടതായും കോടതി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.