സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഹെഡ്ജ് ബുള്‍ ബാങ്കുമായി മോഹന്‍ലാല്‍
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഹെഡ്ജ് ബുള്‍ ബാങ്കുമായി മോഹന്‍ലാല്‍
Monday, November 24, 2014 12:28 AM IST
കൊച്ചി: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അവരിലൂടെ മാതാപിതാക്കള്‍ക്കും ഓഹരിവിപണിയില്‍ താത്പര്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഹെഡ്ജ് ഇക്വിറ്റീസ് പുറത്തിറക്കിയ ബുള്‍ ബാങ്കിന്റെ വിതരണോദ്ഘാടനം നടത്തി. കൊച്ചിയില്‍ ആദ്യ ബുള്‍ ബാങ്ക്, ചോയ്സ് സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ഥിനി മരിയ ജോസഫിനു നല്‍കി നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

അമേരിക്കയിലെ ജനങ്ങളില്‍ 65 ശതമാനം പേരും ഓഹരിവിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ നമ്മുടെ രാജ്യത്തെ ജനങ്ങളില്‍ ഒരു ശതമാനം മാത്രമാണ് ഓഹരി നിക്ഷേപം നടത്തുന്നതെന്നു കേട്ടിട്ടുണ്െടന്നും ഈ പ്രവണത മാറണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.


സമ്പാദ്യശീലം പൊതുവില്‍ കുറഞ്ഞു വരുന്നതു കണക്കിലെടുത്താണു ചെറിയ സമ്പാദ്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇങ്ങനെ ഒരാശയം രൂപപ്പെടുത്തിയതെന്നു ഹെഡ്ജ് ഇക്വിറ്റീസ് മാനേജിംഗ് ഡയറക്ടര്‍ അലക്സ് കെ. ബാബു പറഞ്ഞു. തെരഞ്ഞെടുത്ത 200 സ്കൂളുകള്‍ വഴി ഒരു വര്‍ഷത്തിനുള്ളില്‍ 20,000 ബുള്‍ ബാങ്ക് സൌജന്യമായി വിതരണം ചെയ്യാനാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.